Join Whatsapp Group. Join now!

സ്വാതന്ത്ര്യ ദിനത്തില്‍ സാന്ത്വന പ്രവര്‍ത്തനവുമായി ചന്ദ്രഗിരി ക്ലബ്ബ് യു എ ഇ കമ്മിറ്റി; ക്വറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്തു

കാസര്‍കോട്: (my.kasargodvartha.com 15.08.2020) സ്വാതന്ത്ര്യ ദിനത്തില്‍ സാന്ത്വന പ്രവര്‍ത്തനവുമായി മേല്‍പറമ്പ് ചന്ദ്രഗിരി ക്ലബ്ബ് യു എ ഇ കമ്മിറ്റി. ക്വറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്തു. പരവനടുക്കത്ത് ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും, മറ്റുള്ള കേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമായി മുന്നോറോളം പാക്കറ്റ് ബിരിയാണിയാണ് വിതരണം ചെയ്തത്. 

Chandragiri Club UAE Committee,  Lunch served By Chandragiri Club UAE Committee

പരിപാടിയില്‍ കോവിഡ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കായിഞ്ഞിക്ക് ചന്ദ്രഗിരി ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് കോളിയടുക്കം ഭക്ഷണം ഏല്‍പ്പിച്ചു. ഗള്‍ഫ് കമ്മിറ്റി അംഗം ഹനീഫ് ടി ആര്‍, അസര്‍ എന്നിവരും,

രാഘവന്‍, നാസിര്‍ ഡീഗോ, അബ്ദുള്‍ ഖാദര്‍ ചട്ടഞ്ചാല്‍, അശോകന്‍ പി കെ, അബ്ദുര്‍ റഹ് മാന്‍ ചീച്ചു, അലി ദേളി എന്നിവര്‍ സംബന്ധിച്ചു.

 

Keywords: News, Kerala, Kasaragod, Chandragiri Club UAE Committee,  Lunch served By Chandragiri Club UAE Committee 
 

Post a Comment