Join Whatsapp Group. Join now!

മാധ്യമങ്ങൾ നേർവഴി കാട്ടാനുള്ള വിളക്കു മാടങ്ങൾ: യഹ്‌യ തളങ്കര

മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ പ്രചാരണാർഥം ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്തു Lighthouses to guide the media
ദുബൈ: (my.kasargodvartha.com 28.08.2020) നല്ലതും ചീത്തയും മിശ്രിതമായിട്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ വരാറുള്ളതെന്നും അത് തിരിച്ചറിയാൻ കഴിയാതെ യുവാക്കൾ വഴിതെറ്റുന്ന സമയങ്ങളിൽ പരിഹരിക്കാൻ പത്ര മാധ്യമങ്ങൾക്ക് കഴിയുമെന്ന് പ്രമുഖ വ്യവസായിയും കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാനുമായ യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു. മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ പ്രചാരണാർഥം ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Lighthouses to guide the media: Yahya Thalangara



ജനങ്ങൾക്ക് അന്ധകാരത്തിൽ നേർവഴി കാണിക്കുന്ന വിളക്കു മാടങ്ങളാണ് പത്രമാധ്യമങ്ങളെന്നും അത് മെല്ലെ അണക്കാൻ ശ്രമിക്കുന്ന കാറ്റുകളെ പ്രതിരോധിക്കാൻ മാധ്യമ പ്രവർത്തകർ സദാ ജാഗരൂകരാവണമെന്നും അത് പോലെ തന്നെ പത്രങ്ങൾ വായിക്കുന്ന ശീലം യുവാക്കൾ തുടരണമെന്നും സോഷ്യൽ മീഡിയകളെ സെലക്ടീവായി ഉപയോഗിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു മിഡിൽ ഈസ്റ്റ് ചന്ദ്രിക ജനറൽ മാനേജരും ദുബൈ കെ എം സി സി പ്രസിഡണ്ടുമായ ഇബ്രാഹിം എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ദുബൈ കെ എം സി സി ജനറൽ സെക്രട്ടറി മുസ്ത്വഫ തിരൂർ, ദുബൈ കെ എം സി സി ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, വൈസ് പ്രസിഡണ്ട് ഹനീഫ് ചെർക്കള,  ലീഗൽ സെൽ ചെയർമാനും ദുബൈ കെ എം സി സി സെക്രട്ടറിയുമായ അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ, സെക്രട്ടറി സ്വാദിഖ് തിരുവനന്തപുരം, ജില്ലാ ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ്,  ജില്ലാ ആക്ടിങ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം, ജില്ലാ കോഡിനേറ്റർ കെ പി അബ്ബാസ് കളനാട്, ജില്ലാ ഭാരവാഹികളായ അബ്ദുർ റഹ്‌മാൻ, ബീച്ചാരക്കടവ് സി എച്ച് നൂറുദീൻ, റഷീദ് ഹാജി കല്ലിങ്കാൽ, സലിം ചേരങ്കൈ, മഹമൂദ് ഹാജി പൈവളിക, യൂസഫ് മുക്കൂട്, അഹമ്മദ് ഇ ബി, ഫൈസൽ മുഹ്‌സിൻ, ഹസൈനാർ ബീജന്തടുക്ക, സലാം തട്ടാഞ്ചേരി, അശ്‌റഫ് പാവൂർ, മുഹമ്മദ് കുഞ്ഞി എം സി, ഹാഷിം പടിഞ്ഞാർ, ശരീഫ് പൈക്ക തുടങ്ങിയവർ പങ്കെടുത്തു.

മണ്ഡലം ഭാരവാഹികളായ അയ്യൂബ് ഉറുമി,  ഫൈസൽ പട്ടേൽ, ഇസ്മായിൽ നാലാംവാതുക്കൽ, ഹനീഫ് ബാവ നഗർ, എ ജി എ റഹ്‌മാൻ, ഡോക്ടർ ഇസ്മാഈൽ,
പി ഡി നൂറുദ്ദിൻ, ശബീർ കീഴുർ,  ശാജഹാൻ കാഞ്ഞങ്ങാട്, ശബീർ കൈതക്കാട്,  ഇബ്രാഹിം ബേരികെ, സത്താർ ആലമ്പാടി, സി ബഷീർ പള്ളിക്കര, ബശീർ പാറപ്പള്ളി, ശരീഫ് ചന്ദേര, സിദ്ദീഖ് ചൗക്കി, ശംസീർ അടൂർ,  റഷീദ് ആവിയിൽ, സലാം മാവിലാടം,  മുനീർ ബേരികെ, സുബൈർ അബ്ദുല്ല, ആരിഫ് ചെരുമ്പ, സൈഫുദ്ദീൻ കെ എം, സുഹൈൽ കോപ്പ,
സുബൈർ കുബണൂർ, മൻസൂർ മർത്യാ, സഫ്‌വാൻ അണങ്ങൂർ, ദുബൈ കെ എം സി സി കാസർകോട് മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്കർ ചൂരി, സെക്രട്ടറി ത്വല്ഹത് തളങ്കര, ഹനീഫ് കുമ്പഡാജെ, റസാഖ് ബദിയഡ്ക്ക, മുസ്തഫ പാക്യാര, ഫൈസൽ പൊവ്വൽ, അസ്‌ലം കോട്ടപ്പാറ, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, കബീർ വയനാട്, ഹസ്‌ബുദ്ദീൻ വേങ്ങര തുടങ്ങിയവർ ഓൺലൈൻ ക്യാമ്പിൽ സംസാരിച്ചു. 

ജില്ലാ വൈസ് പ്രസിഡണ്ട് റഷീദ് ഹാജി കല്ലിങ്കാൽ പ്രാർത്ഥനയും ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അഫ്‌സൽ മെട്ടമ്മൽ നന്ദിയും പറഞ്ഞു.

Keywords: News, Yahya Thalangara, Media, Dubail, Gulf,  Lighthouses to guide the media: Yahya Thalangara

Post a Comment