Join Whatsapp Group. Join now!

നിര്‍ധന വിദ്യാര്‍ത്ഥിയുടെ പഠനാവശ്യത്തിനായി ടി വി നല്‍കി കട്ടക്കാല്‍ ഡി വൈ എഫ് ഐ യൂണിറ്റ്

ചടങ്ങിൽ നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിനായി ടി വി നല്‍കുകയും ചെയ്തു Kattakkal dyfi unit sponcered tv
മേല്‍പറമ്പ്: (my.kasargodvartha.com 09.08.2020) ഡി വൈ എഫ് ഐ കട്ടക്കാല്‍ യൂണിറ്റ് കമ്മിറ്റി രൂപവത്കരിച്ചു. ചടങ്ങിൽ നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിനായി ടി വി നല്‍കുകയും ചെയ്തു.

യൂണിറ്റ് രൂപീകരണ യോഗം ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ കെ കെ അധ്യക്ഷത വഹിച്ചു.  സി പി എം ഏരിയാ കമ്മിറ്റി അംഗം ചന്ദ്രന്‍ കൊക്കാല്‍, ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡണ്ട് ബി വൈശാഖ്, എം എ റിയാസ് കളനാട്  സംസാരിച്ചു.  ഡി വൈ എഫ് ഐയുടെ ടിവി ചലഞ്ചിൻ്റെ ഭാഗമായി നിർധന  വിദ്യാര്‍ത്ഥിക്ക് കെ മണികണ്ഠന്‍ ടിവി കൈമാറി

മുഹമ്മദ് ജലാല്‍ സ്വാഗതവും കെ എം ഹനീഫ് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: മുഹമ്മദ് ഷാഫി (സിക്രട്ടറി), കെ എം ഫസൽ (ജോയിന്‍ സെക്രട്ടറി) , റിസ് വാന്‍ കട്ടക്കാൽ (പ്രസിഡണ്ട്), കെ കെ ബഷീർ (വൈസ് പ്രസിഡണ്ട്).




Keywords: Kerala, News, Melperamba, Kattakkal, Dyfi, Kattakkal dyfi unit sponcered tv

Post a Comment