Join Whatsapp Group. Join now!

ലൈഫ്മിഷന്‍ പദ്ധതിയില്‍ ഭവന രഹിതരായ മുഴുവന്‍ ആളുകള്‍ക്കും അവസരം നല്‍കണം: ഇന്ദിരാജി കള്‍ച്ചറല്‍ ആന്‍ഡ് പാലിയേറ്റീവ് ഫോറം ജില്ലാ കമ്മിറ്റി

ഭവനരഹിതരായ മുഴുവന്‍ ആള്‍ക്കാരെയും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു Indiraji Cultural and Palliative Forum District Committee about Life Mission project
കാസര്‍കോട്: (my.kasargodvartha.com 03.08.2020) ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുവാന്‍ ഇപ്പൊള്‍ അവസരം നല്‍കിയ സര്‍ക്കാര്‍ ഭവന രഹിതരായ എല്ലാ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തുന്നതിന് സാഹചര്യമൊരുക്കണമെന്ന് ഇന്ദിരാജി കള്‍ച്ചറല്‍ ആന്‍ഡ് പാലിയേറ്റീവ് ഫോറം ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. ജൂലായ് ഒന്നിന് മുമ്പ് റേഷന്‍ കാര്‍ഡ് ലഭിച്ചവര്‍ക്ക് ഇതില്‍ അപേക്ഷിക്കാമെങ്കിലും പല ആള്‍ക്കാരുടെയും റേഷന്‍കാര്‍ഡ് കൂട്ടു കുടുംബത്തിലാണ്. കുടുംബത്തില്‍ നിന്ന് റേഷന്‍ കാര്‍ഡ് വേര്‍പെടുത്തി അപേക്ഷ നല്‍കി അതിന്റെ രേഖകളുമായി കാര്‍ഡിന്റെ അപേക്ഷകര്‍ വിവിധ താലൂക്ക് സപ്ലെ ഓഫിസുകളില്‍ പോയാല്‍ പത്ര പരസ്യം കണ്ടു വന്നാല്‍ മതിയെന്ന് പറഞ്ഞ് റേഷന്‍ കാര്‍ഡ് അപേക്ഷകരെ തിരിച്ചയക്കുന്നു.



റേഷന്‍ കാര്‍ഡ് മാനദണ്ഡമൊഴിവാക്കി ലൈഫ് പദ്ധതിയില്‍ മുഴുവന്‍ ഭവന രഹിതരെയും ഉള്‍പ്പെടുത്തുകയും, ഗുണഭോക്താക്കളായി തെരെഞ്ഞെടുക്കുമ്പോള്‍ റേഷന്‍കാര്‍ഡ് ഹാജരാക്കിയാല്‍ മതിയെന്ന തീരുമാനമെടുത്ത് ഭവനരഹിതരായ മുഴുവന്‍ ആള്‍ക്കാരെയും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജില്ല പ്രസിഡണ്ട് ഷാനവാസ് പാദുര്‍,പി .വി ഉദയകുമാര്‍,പ്രതാപ് തയ്യില്‍, മജീദ് മാങ്ങാട്, ഖാദര്‍ മല്ലം, ഹഫീസ് അബ്ദുല്ല, ഷിബു കവങ്ങാനം, രൂപേഷ് നാരായണന്‍ ഹോട്ടല്‍ വളപ്, പി.സി.നസീര്‍, ചന്ദ്രന്‍ കരിപ്പോടി, കമലാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.


Keywords: Kerala, News, Life Mission project, Indiraji Cultural and Palliative Forum District Committee about Life Mission project

Post a Comment