Join Whatsapp Group. Join now!

പി എസ് സി റാങ്ക് പട്ടിക നിയമനം നടത്താതെ റദ്ദാക്കിയതിൽ നിരാശനായി യുവാവ് ജീവനൊടുക്കിയ സംഭവം; യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി

യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി frustration over the cancellation of PSC rank list without appointment
കാഞ്ഞങ്ങാട്: (my.kasargodvartha.com30.08.2020) പി എസ് സി റാങ്ക് പട്ടിക നിയമനം നടത്താതെ റദ്ദാക്കിയതിൽ നിരാശനായി തിരുവനന്തപുരത്തെ അനു എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.

മാർച്ച് സാജിദ് മൗവ്വൽ ഉദ്ഘടനം ചെയ്തു. ആത്മഹത്യ ചെയ്ത അനുവിന്റെ ആത്മഹത്യാക്കുറിപ്പ് പിണറായി സർക്കാരിനുള്ള മരണ വാറണ്ടാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.  യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ് മാർച്ചിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

യുവജനങ്ങൾക്ക് ഓണനാളിൽ ഒരുമുഴം കയർ എന്നതാണ് പിണറായി സർക്കാരിന്റെ നയം എന്നാൽ യുവജനങ്ങളെ ഒരുമുഴം കയറിന് വിട്ടുകൊടുക്കാൻ യൂത്ത് കോൺഗ്രസിന് സാധിക്കില്ലെന്നും എന്ത് വില കൊടുത്തും തുടർ പോരാട്ടം ശക്തമാക്കുമെന്നും നോയൽ പറഞ്ഞു.


കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് സന്തു ടോം ജോസ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി രാഗേഷ് പെരിയ, നിഷാന്ത് കല്ലിങ്കാൽ, വി വി സുഹാസ്, ഉമേഷൻ കാട്ടുകുളങ്ങര, സുജിത് പുതുക്കൈ, ഷീബ അജാനൂർ, ലിജിന രതീഷ്, രജിത രാജൻ എന്നിവർ സംസാരിച്ചു. ശ്രീകാന്ത് പനത്തടി, ലിബിൻ മാലോം, ഷിബിൻ ഉപ്പിലാക്കൈ, അരുൺ മാലോം, ശ്രീജിത്ത്‌ കോടോത്ത്, ശ്രീജിത്ത്‌ കൂവാറ്റി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.


Keywords: News, Kerala, Congress, March,  Incident in which a young man committed suicide out of frustration over the cancellation of PSC rank list without an appointment; The Youth Congress held a protest march

Post a Comment