Join Whatsapp Group. Join now!

ഹരിതം ചരിത്രപഠന കേന്ദ്രം പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ അനുസ്മരണം നടത്തി

പി മുഹമ്മദ് കുഞ്ഞി മാസ്റ്റരെ ഹരിതം ചരിത്ര പഠനകേന്ദ്രം അനുസ്മരിച്ചു Haritham Historical Center conducted P Muhammad Kunhi Master remembarance
കാസർകോട്: (my.kasargodvartha.com 26.08.2020) സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് മുൻ സെക്രട്ടറിയും കാസർകോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ടും കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡണ്ടുമായിരുന്നു പി മുഹമ്മദ് കുഞ്ഞി മാസ്റ്റരെ ഹരിതം ചരിത്ര പഠനകേന്ദ്രം അനുസ്മരിച്ചു.



ചെയർമാൻ റഹ്‌മാൻ തായലങ്ങാടിയുടെ അധ്യക്ഷതയിൽ പ്രവാസി ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ട് എ പി ഉമ്മർ കാഞ്ഞങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല, മുസ്ലിം ലീഗ് ഇടുക്കി ജില്ലാ പ്രസിഡണ്ട് എം എസ് മുഹമ്മദ്, സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി പി പി മുഹമ്മദ് കുട്ടി, സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ മുൻ പ്രസിഡണ്ട് കെ എസ് ഖലീലു റഹ്‌മാൻ, മുസ്ലിം ലീഗ് ചങ്ങനാശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് സാബു മുല്ലശ്ശേരി, ഹരിതം ചരിത്ര പഠനകേന്ദ്രം ജനറൽ കൺവീനർ ടി പി മുഹമ്മദ് പന്നിയൂർ, അശ്റഫ് ബംഗാളി മുഹല്ല, എസ് എൽ പി മുഹമ്മദ് കുഞ്ഞി, മുസ്ത്വഫ ചുര്യോട്ട്, ഹാശിം ആറങ്ങാടി ടി വി ഹസൈനാർ മാസ്റ്റർ, ഇസ്ഹാഖലി കല്ലി ക്കണ്ടി, അബ്ദുൽ ഫത്താഹ് ചെങ്ങളായി, ഇഖ്ബാൽ കോയിപ്ര തുടങ്ങിയവർ മുഹമ്മദ് കുഞ്ഞി മാസ്റ്ററെക്കുറിച്ചുള്ള ഓർമകൾ പങ്ക് വെച്ചു.


Keywords: Kerala, News, P Muhammad Kunhi Master,  Haritham Historical Center conducted P Muhammad Kunhi Master remembarance 

Post a Comment