Join Whatsapp Group. Join now!

കോവിഡ് 19 വീട്ടിലെ ചികിത്സ: ചെങ്കളയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി

കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ ചികിത്സ നല്‍കുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു Covid 19 Home treatment: Training of health workers in Chengala #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെര്‍ക്കള: (my.kasargodvartha.com 14.08.2020) രോഗലക്ഷണങ്ങളില്ലാതെ കോവിഡ് പോസിറ്റീവ് ആയവരെ വീടുകളില്‍ നില്‍ക്കാന്‍ അനുവദിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് വന്നതിന്റെ അടിസ്ഥാനത്തില്‍ ചെങ്കള ഗ്രാമ പഞ്ചായത്തിലെ കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ ചികിത്സ നല്‍കുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു.

വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിശീലനത്തിന് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷമീമ തന്‍വീര്‍ നേതൃത്വം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ്, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.


നിലവില്‍ രോഗ ലക്ഷണങ്ങളോ മറ്റു അസുഖങ്ങളോ ഇല്ലാത്ത 60 വയസ്സില്‍ താഴെ പ്രായം ഉള്ളവരെയാണു വീടുകളില്‍ തന്നെ താമസിക്കാന്‍ അനുവദിക്കുക. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ചെക്ലിസ്റ്റ് തയാറാക്കി നല്‍കും. ഓക്സിമീറ്റര്‍ ഉപയോഗിച്ചു ശരീരത്തിലെ ഓക്സിജന്‍ നില സ്വയം പരിശോധിക്കുന്ന രീതി രോഗികള്‍ക്ക് പഠിപ്പിക്കും, സൗകര്യമുള്ള മുറി വീട്ടില്‍ ഉണ്ടെങ്കില്‍ മാത്രമേ വീടുകളില്‍ താമസിക്കാന്‍ ആരോഗ്യ വകുപ്പ് അനുവദിക്കൂ.

അതുപരിശോധിക്കാനായി മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ വീടുകള്‍ സന്ദര്‍ശിക്കും. കോവിഡ് ലക്ഷണങ്ങളുണ്ടാകുന്നുണ്ടോ എന്ന് സ്വയം നിരീക്ഷിക്കാനും വീട്ടില്‍ കഴിയാന്‍ മാനസികമായി തയ്യാറുള്ളവര്‍ക്കും മാത്രമാണ് നിലവില്‍ അനുമതി നല്‍കുക. പരിപാടിയില്‍ ചെങ്കള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഹാസിഫ്, കൃഷ്ണ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.


Keywords: Kerala, News, Chengala, Health workers,  Covid 19 Home treatment: Training of health workers in Chengala

Post a Comment