Join Whatsapp Group. Join now!

കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉദുമ പീപ്പിള്‍സ് ക്ലബ് അണുനശീകരണം നടത്തി

കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉദുമ പീപ്പിള്‍സ് ക്ലബ് അണുനശീകരണം നടത്തി Uduma People's Club carried out the disinfection for defensing covid
ഉദുമ: (my.kasargodvartha.com 28.07.2020) കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉദുമ പീപ്പിള്‍സ് ക്ലബ് അണുനശീകരണം നടത്തി. ബേക്കല്‍ സബ് ഇന്‍സ്‌പെടര്‍ പി. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബസ് കാത്തിരുപ്പു കേന്ദ്രങ്ങള്‍, കടവരാന്തകള്‍, ഓട്ടോ ടാക്‌സി സ്റ്റാന്‍ഡ്, മത്സ്യ മാര്‍ക്കറ്റ്, റേഷന്‍ കട, ബേങ്കുകള്‍ എന്നിവിടങ്ങളാണ് അണുനാശിനി തളിച്ചത്.

ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കിയത് ഉദുമ കുടുംബാരോഗ്യ കേന്ദ്രമാണ്. ക്ലബ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍, സെക്രട്ടറി രവി വലിയവളപ്പ്, സതീഷ് ഉദുമ, രതീഷ് കണ്ണികളങ്ങര, രാമദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അണുനാശിനി തളിച്ചത്.

Keywords: Kerala, News, Uduma People's Club carried out the disinfection for defensing covid

Post a Comment