Join Whatsapp Group. Join now!

സംയുക്തട്രേഡ് യൂണിയന്‍ ബോവിക്കാനത്ത് പ്രക്ഷോഭം നടത്തി

തൊഴില്‍ നിയമ ഭേദഗതി റദ്ദുചെയ്യുക, പൊതു മേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാതിരിക്കുക, ഇന്ധന വിലക്കയറ്റം തടയുക, തൊഴിലും കൂലിയും സംരക്ഷിക്കുക, കേന്ദ്ര സര്‍ക്കാര്‍ നീതി പാലിക്കുക Kerala, News, The Joint Trade Union agitated at Bovikanam
മുളിയാര്‍: (my.kasargodvartha.com 03.07.2020) തൊഴില്‍ നിയമ ഭേദഗതി റദ്ദുചെയ്യുക, പൊതു മേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാതിരിക്കുക, ഇന്ധന വിലക്കയറ്റം തടയുക, തൊഴിലും കൂലിയും സംരക്ഷിക്കുക, കേന്ദ്ര സര്‍ക്കാര്‍ നീതി പാലിക്കുക, കോവിഡ് ദുരിതബാധിതരെ സംരക്ഷിക്കുക, തൊഴിലാളി കര്‍ഷക ദ്രോഹ നയങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ ദേശീയ പ്രക്ഷോഭ ദിനത്തിന്റെ ഭാഗമായി ബോവിക്കാനം പോസ്റ്റ് ഓഫീസിനുമുമ്പില്‍ നടത്തിയ സമരം ബി സി കുമാരന്‍ ഉദ്ഘാടനം ചെയ്തു.
Kerala, News,  The Joint Trade Union agitated at Bovikanam

പ്രഭാകരന്‍ ചെറ്റത്തോട് അധ്യക്ഷത വഹിച്ചു. ബി എം ഹാരിസ് സ്വാഗതം പറഞ്ഞു. മന്‍സൂര്‍ മല്ലത്ത്, മണികണ്ഠന്‍ ഓമ്പയില്‍, രാഘവന്‍ മുളിയാര്‍, കെ. മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.

Keywords: Kerala, News,  The Joint Trade Union agitated at Bovikanam

Post a Comment