Join Whatsapp Group. Join now!

സ്റ്റാര്‍ പട്‌ള ഗ്ലോബല്‍ വിംഗ് നിലവില്‍ വന്നു; എം പി കരീം ചെയര്‍മാന്‍

പട്‌ളയിലെ പഴയകാല ക്ലബ്ബായ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് എം പി കരീം ചെയര്‍മാനായി ഗ്ലോബല്‍ കമ്മിറ്റി രൂപീകരിച്ചു Kerala, News, Star Patla Global Wing came into being; MP Kareem is the Chairman
കാസര്‍കോട്: (my.kasargodvartha.com 15.07.2020) പട്‌ളയിലെ പഴയകാല ക്ലബ്ബായ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് എം പി കരീം ചെയര്‍മാനായി ഗ്ലോബല്‍ കമ്മിറ്റി രൂപീകരിച്ചു. മറ്റു ഭാരവാഹികള്‍: ആസിഫ് എം എ (വൈസ് ചെയര്‍മാന്‍), റസാഖ് മൊഗര്‍ (ജനറല്‍ കണ്‍വീനര്‍), ഷരീഫ് കെ ഇ (ജോ. കണ്‍വീനര്‍), ആസിഫ് ബി എം (ട്രഷറര്‍), നവാസ് എം പി (സ്‌പോര്‍ട്‌സ് കണ്‍വീനര്‍), ഫയാസ് അഹ് മദ്, റഊഫ് കൊല്യ (പ്രോഗ്രാം കണ്‍വീനര്‍), റഷീദ് എസ്, ഇഖ്ബാല്‍ എ എം (മീഡിയ കണ്‍വീനര്‍), ഖാലിദ് എം കെ (ഓഡിറ്റര്‍).

പട്‌ളയിലെ കായികരംഗത്തും കലാ-  സാംസ്‌കാരിക- സാമൂഹിക രംഗങ്ങളിലും കലോചിതമായ മാറ്റങ്ങളോടെ പുതിയ കാല്‍വെപ്പുകള്‍ തുടങ്ങാന്‍ ക്ലബിന്റെ ഗ്ലോബല്‍ ഇ- കൂട്ടായ്മയില്‍ തീരുമാനമായി. സ്‌കൂള്‍ - കോളേജ് വിദ്യാര്‍ഥികളുടെ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി, പി ജി വിദ്യാര്‍ത്ഥികളെയും ഖുര്‍ആന്‍ മുഴുവന്‍ ഹൃദ്യസ്ഥമാക്കിയ പട്‌ളയില്‍ നിന്നുള്ള ഹാഫിസുമാരെയും അനുമോദിക്കുവാനും യോഗം തീരുമാനിച്ചു.

കോവിഡ് കാലം കഴിഞ്ഞാല്‍ പട്‌ളയിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും വിവിധ കായിക ഇനങ്ങളില്‍ കോച്ചിംഗ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെ ഒരുക്കുവാനും ഗ്ലോബല്‍ വിംഗ് പദ്ധതി തയ്യാറാക്കി. സ്റ്റാര്‍ പട്‌ളയുടെ നാട്ടിലെ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്ന് മീഡിയ വിംഗ് കണ്‍വീനര്‍ ഇഖ്ബാല്‍ എ എം അറിയിച്ചു.


Keywords: Kerala, News, Star Patla Global Wing came into being; MP Kareem is the Chairman

Post a Comment