Join Whatsapp Group. Join now!

നാടിന് അഭിമാനമായി ജാബിര്‍ സഅദി; അനുമോദനവുമായി എസ് എസ് എഫ്

ദേളി ജാമിഅ സഅദിയ അറബിയ്യയില്‍ നിന്ന് തഖസ്സുസില്‍ ഒന്നാം റാങ്ക് വാങ്ങിയ ജാബിര്‍ സഅദിയെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി അനുമോദിച്ചു Kerala, News, SSF with condolences for Jabir Saadi
മുള്ളേരിയ: (my.kasargodvartha.com 08.07.2020) ദേളി ജാമിഅ സഅദിയ അറബിയ്യയില്‍ നിന്ന് തഖസ്സുസില്‍ ഒന്നാം റാങ്ക് വാങ്ങിയ ജാബിര്‍ സഅദിയെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി അനുമോദിച്ചു. ഹസൈനാര്‍ മിസ്ബാഹി ഉപഹാരം കൈമാറി. അബ്ദുര്‍ റഹ് മാന്‍ സഖാഫി പൂത്തപ്പലം, കരീം ജൗഹരി ഗാളിമുഖ, സിദ്ദീഖ് പൂത്തപ്പലം, ഇബ്രാഹിം മുസ്ലിയാര്‍ അരേക്കാല്‍, മുഹമ്മദ് ദുന്നൂന് സഅദി അല്‍-അഫ്‌ളലി തുടങ്ങിയവര്‍ സംബന്ധിച്ചു.
Kerala, News, SSF with condolences for Jabir Saadi, SSF

പഠനത്തോടൊപ്പം സാമൂഹിക സേവനത്തിലും നാട്ടില്‍ നിറസാന്നിധ്യമായ ജാബിര്‍ സഅദി എസ് എസ് എഫ് യൂണിറ്റ് പ്രസിഡന്റ് കൂടിയാണ്. തൃക്കരിപ്പൂര്‍ മുജമ്മഇല്‍ പഠനം പൂര്‍ത്തീകരിച്ച് ഉപരിപഠനത്തിന് രണ്ട് വര്‍ഷം മുമ്പാണ് സഅദിയ്യയില്‍ ചേര്‍ന്നത്. കാനക്കോട്ടെ പരേതരായ മുഹമ്മദ്- നഫീസ ദമ്പതികളുടെ മകനാണ്. മതപഠനത്തോടപ്പം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.കോമും അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കൊമേഴ്‌സില്‍ എം.കോമും മൗലാനാ ആസാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉറുദുവില്‍ എം.എ യും നേടി.

കൂടാതെ അറബി, ഇംഗ്ലീഷ്, ഉറുദു, ഭാഷകള്‍ സ്വായത്തമാക്കുകയും മൗലാനാ ആസാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി, ഉറുദു, പാരിസി ഭാഷകളില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്.

Keywords: Kerala, News, SSF with condolences for Jabir Saadi, SSF

Post a Comment