Join Whatsapp Group. Join now!

യഫാ ചാരിറ്റി തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദിലേക്ക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ സ്റ്റാന്‍ഡ്, സാനിറ്റൈസര്‍, മാസ്‌ക്ക് എന്നിവ നല്‍കി

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജ്ജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന യഫാ ചാരിറ്റി കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദിന് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ സ്റ്റാന്‍ഡും, മാസ്‌ക്കും സാനിറ്റെസറും നല്‍കി News, Kerala, Sanitizer dispenser stand, sanitizer and mask donated to Yafa charity Thayalangadi
കാസര്‍കോട്: (my.kasargodvartha.com 03.07.2020) ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജ്ജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന യഫാ ചാരിറ്റി കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദിന് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ സ്റ്റാന്‍ഡും, മാസ്‌ക്കും സാനിറ്റെസറും നല്‍കി. യഫാ ക്ലബ്ബ് പ്രസിഡണ്ട് കെ എം ഹാരിസ് ഖിളര്‍ ജുമാ മസ്ജിദ് പ്രസിഡണ്ട് ശംസുദ്ദീന്‍ ഹാജി ബായിക്കരക്ക് കൈമാറി.
News, Kerala, Sanitizer dispenser stand, sanitizer and mask donated to Yafa charity Thayalangadi

കോവിഡിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദില്‍ നിസ്‌ക്കരിക്കാന്‍ വരുന്ന വിശ്വാസികള്‍ക്കുള്ള

മാസ്‌കുകളും സാനിറ്റെസറും കാല്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഡിസ്‌പെന്‍സര്‍ സ്റ്റാന്‍ഡുമാണ് നല്‍കിയത്. ചടങ്ങില്‍ ഹമീദ് സി പി, ബിഎം അബ്ദുര്‍ റഹ് മാന്‍, ഇസ്മാഈല്‍, നിയാസ് സോല, ജാഫര്‍ കമാല്‍, നഈം കൊച്ചി, റിയാസ് സെല്ലി, അബ്ദുല്ല ഫിര്‍ദൗസ് കൊച്ചി, നൗഷാദ് ബായിക്കര, റിയാസ് കെ ബി ഷാഹുല്‍ ഹമീദ്, തമീം എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Kerala, Sanitizer dispenser stand, sanitizer and mask donated to Yafa charity Thayalangadi 

Post a Comment