Join Whatsapp Group. Join now!

റാങ്ക് ജേതാവ് മുര്‍ഷിദ സുല്‍ത്താനയ്ക്ക് അനുമോദനവുമായി സ്റ്റാര്‍ പട്‌ല

കണ്ണൂര്‍ യൂനിവേഴ്സ്റ്റി എം എ സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം റാങ്ക് നേടിയ മുര്‍ഷിദ സുര്‍ത്താനയെ പട്‌ലയിലെ ആദ്യകാല ക്ലബായ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അനുമോദിച്ചു Kerala, News, Murshida Sulthana, Rank holder, Rank holder Murshida Sulthana Felicitated by Star Patla
പട്‌ല: (my.kasargodvartha.com 04.07.2020) കണ്ണൂര്‍ യൂനിവേഴ്സ്റ്റി എം എ സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം റാങ്ക് നേടിയ മുര്‍ഷിദ സുര്‍ത്താനയെ പട്‌ലയിലെ ആദ്യകാല ക്ലബായ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അനുമോദിച്ചു.
 Kerala, News, Murshida Sulthana, Rank holder, Rank holder Murshida Sulthana Felicitated by Star Patla

മുര്‍ഷിദയുടെ വസതിയിലെത്തിയ സ്റ്റാര്‍ ക്ലബ്ബ് പ്രതിനിധി സംഘം ആദരസൂചകമായി ഫലകം സമ്മാനിച്ചു. ക്ലബ്ബ് സ്ഥാപക നേതാക്കളിലൊരാളായ എച്ച് കെ മൊയ്തുവിന്റെ നേതൃത്തിലാണ് ക്ലബ് ഭാരവാഹികള്‍ മുര്‍ശിദിയുടെ വസതി സന്ദര്‍ശിച്ചത്. എം കെ ഹാരിസ്, ഇഖ്ബാല്‍ സ്‌മൈലി, ഫവാസ് പട്‌ല, എം പി സമീര്‍ എന്നീ സ്റ്റാര്‍ ക്ലബ് പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു.

വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ പട്‌ല സ്വദേശി മുഹമ്മദ് ശാഫിയുടെയും ജമീലയുടെയും പുത്രിയാണ് റാങ്ക് ജേതാവായ മുര്‍ശിദ. സാമ്പത്തിക ശാസ്ത്രത്തില്‍ പി എച്ച് ഡി ചെയ്യാന്‍ ഒരുങ്ങുകയാണ് മുര്‍ശിദ.

Keywords: Kerala, News, Murshida Sulthana, Rank holder, Rank holder Murshida Sulthana Felicitated by Star Patla

Post a Comment