Join Whatsapp Group. Join now!

പൂച്ചക്കാട്ടെ അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ നിര്യാതനായി

പൂച്ചക്കാട്ടെ അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ (66) നിര്യാതനായി. എടച്ചാക്കൈ മുദരീസായി ദീര്‍ഘകാലം സേവനം ചെയ്തിരുന്നു. പൂച്ചക്കാട് ശാഖ എസ് Kerala, News, Poochakkad Abdul Hameed Musliyar passes away
പൂച്ചക്കാട്: (my.kasargodvartha.com 29.07.2020) പൂച്ചക്കാട്ടെ അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ (66) നിര്യാതനായി. എടച്ചാക്കൈ മുദരീസായി ദീര്‍ഘകാലം സേവനം ചെയ്തിരുന്നു. പൂച്ചക്കാട് ശാഖ എസ് വൈ എസ് മുന്‍ പ്രസിഡന്റായിരുന്നു. പരേതനായ ബടക്കന്‍ സൂഫി മുസ്ലിയാര്‍-ആമിന ദമ്പതികളുടെ മകനാണ്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മൈത്രി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

ഭാര്യ: മൈമൂന. മക്കള്‍: ഇംറാന്‍, ഹസൈനാര്‍, റാഷിദ്, ഹന്നത്ത്, ഖൈറുന്നിസ, ഖമറുന്നിസ, സയ്യിദ. മരുമക്കള്‍: ഹസ്സന്‍, ഫൈസല്‍, നൂറുദ്ദീന്‍, അശ്ക്കര്‍. സഹോദരങ്ങള്‍: പി എസ് മുഹമ്മദ്കുഞ്ഞി., കുഞ്ഞബ്ദുല്ല, ഫാത്വിമ. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി എന്നിവര്‍ അനുശോചിച്ചു. പരേതന്റെ പേരില്‍ മയ്യത്ത് നിസ്‌കരിക്കാന്‍ അഭ്യര്‍ഥിച്ചു.

ഖബറടക്കം പൂച്ചക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.



Keywords: Kerala, News, Poochakkad Abdul Hameed Musliyar passes away
  < !- START disable copy paste -->   

Post a Comment