Join Whatsapp Group. Join now!

പകര്‍ച്ചവ്യാധി: പട്‌ള രണ്ടാം വാര്‍ഡ് സാനിറ്റൈസേഷന്‍ കമ്മിറ്റി ഭവന സന്ദര്‍ശനവും ബോധവല്‍ക്കരണവും നടത്തി

മഴജന്യരോഗങ്ങളും പകര്‍ച്ചവ്യാധികളും ഭീതിപ്പെടുത്തും വിധം പടര്‍ന്നു പിടിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ നാട്ടുകാര്‍ക്ക് കൃത്യമായ Kerala, News, Patla Sanitisation committee awareness conducted
മധൂര്‍: (my.kasargodvartha.com 07.07.2020) മഴജന്യരോഗങ്ങളും പകര്‍ച്ചവ്യാധികളും ഭീതിപ്പെടുത്തും വിധം പടര്‍ന്നു പിടിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ നാട്ടുകാര്‍ക്ക് കൃത്യമായ ബോധവല്‍ക്കരണവും ആരോഗ്യ നിര്‍ദേശവും നല്‍കുക എന്ന ഉദ്ദേശത്തോട് കൂടി പട്‌ല രണ്ടാം വാര്‍ഡ് സാനിറ്റൈസേഷന്‍ കമ്മറ്റി ആരോഗ്യ ശുചിത്വ ബോധവല്‍ക്കരണം നടത്തി. കവുങ്ങ്- തെങ്ങ് തോട്ടങ്ങളിലും കൃഷിയിടങ്ങളിലും എങ്ങിനെ മഴക്കാലത്ത് കൊതുകുകള്‍ വര്‍ദ്ധിച്ചു വരുന്നതിനെ തടയാം എന്നു വ്യക്തമാക്കുന്ന മാതൃകാ വിശദീകരണ പരിപാടികളും സംഘടിപ്പിച്ചു.

ഭവന സന്ദര്‍ശനത്തിനും മാതൃകാ വിശദീകരണ പരിപാടിക്കും വാര്‍ഡ് മെമ്പര്‍ എം.എ മജീദ് നേതൃത്വം നല്‍കി. പരിപാടിയില്‍ പട്‌ല ജൂനിയര്‍ പബ്ലിക് ഹെല്‍ത് നേഴ്‌സ് ശ്രീമതി ശോഭ, സാനിറ്റൈസേഷന്‍ കമ്മറ്റി അംഗങ്ങള്‍ പങ്കെടുത്തു.

Keywords: Kerala, News, Patla Sanitisation committee awareness conducted
  < !- START disable copy paste -->   

Post a Comment