നായന്മാര്‍മൂല: (my.kasargodvartha.com 28.07.2020) ഹയര്‍ സെക്കന്‍ഡറി വിഭാഗം പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും നേടി കാസര്‍കോടിനഭിമാനമായി മറിയ ആഇശത്ത് ഹിബ സൈന്‍ ഷാനെ എം എസ് എഫ് സന്തോഷ്നഗര്‍ മേഖല കമ്മിറ്റി അനുമോദിച്ചു. സന്തോഷ്നഗറിലെ ബദറുദ്ദീന്‍ മൗലവി ചെങ്കളയുടേയും നസീറയുടേയും മകളായ ഹിബ സൈന്‍ ഷാന്‍ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊമേഴ്സിലാണ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഹിബ സൈന്‍ ഷാന്‍ പഠ്യേതര വിഷയങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ സ്‌കൂള്‍ കലോല്‍സവത്തില്‍ അറബിക് പ്രസംഗത്തില്‍ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോല്‍സവത്തില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്.
ശാഖ പ്രസിഡന്റ് മുബഷിര്‍ മുഹമ്മദ് ഉപഹാരം കൈമാറി. സിദ്ദീഖ് സന്തോഷ്നഗര്‍, അബ്ബാസ് മാര, സിദ്ദീഖ് അബ്ദുല്ല, മുനവ്വര്‍ തബ്ശീര്‍, അന്‍വര്‍ സഫറാസ്, സിനാന്‍ കുഞ്ഞിക്കാനം, അനീസ് മാര തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Nayanmarmoola, Examination, Msf, Mariya ayishath hiba sen shan felicitated by msf