Join Whatsapp Group. Join now!

മദ്‌റസ ഉസ്താദുമാര്‍ക്ക് സാന്ത്വനമായി കേരള മുസ്ലിം ജമാഅത്ത്

മദ്രസാ അധ്യാപകരായ ഉസ്താദുമാര്‍ക്ക് ആശ്വാസമായി കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോണ്‍ കമ്മറ്റി പെരുന്നാള്‍ കിറ്റ് നല്‍കി Kerala Muslim Jamaath helped Madrasa teachers
കാഞ്ഞങ്ങാട്: (my.kasargodvartha.com 30.07.2020) കോവിഡ് മഹാമാരി കാരണം അടഞ്ഞു കിടക്കുന്ന മദ്രസയിലും അനുബന്ധ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന മദ്രസാ അധ്യാപകരായ ഉസ്താദുമാര്‍ക്ക് ആശ്വാസമായി കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോണ്‍ കമ്മറ്റി പെരുന്നാള്‍ കിറ്റ് നല്‍കി.

സോണ്‍ പരിധിയിലെ തെരെഞ്ഞെടുത്ത നൂറില്‍പരം ഉസ്താദുമാര്‍ക്കുള്ള പെരുന്നാള്‍ കിറ്റും ധനസഹായവും നല്‍കിയാണ് കേരള മുസ്ലിം ജമാഅത്ത് പ്രയാസം അനുഭവിക്കുന്ന ഉസ്താദുമാര്‍ക്ക് തുണയായത്.

Kerala, News, Kanhangad, Madrasa teachers, Kerala Muslim Jamaath helped Madrasa teachers

കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മറ്റി അംഗം സി എച്ച് ആലിക്കുട്ടി ഹാജി, എസ് വൈ എസ് സോണ്‍ ഫിനാന്‍ഷ്യല്‍ സെക്രട്ടറി സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സാന്ത്വന വിതരണം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് മദനി, സോണ്‍ ഭാരവാഹികളായ എസ് കെ അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ദുല്‍ ഹമീദ് മൗലവി, ബശീര്‍ മങ്കയം, എസ് വൈ എസ് സോണ്‍ സെക്രട്ടറിമാരായ അബ്ദുസത്താര്‍ പഴയകടപ്പുറം, മഹമൂദ് അംജദി പുഞ്ചാവി, മശ്ഹൂദ് ഫാളിലി ബല്ലാ കടപ്പുറം, മുസ്തഫല്‍ ഫൈസി, ഇസ്മാഈല്‍ മൗലവി മടിക്കൈ, ടി പി അബ്ദുസലാം പുഞ്ചാവി, സുബൈര്‍ പടന്നക്കാട് , അബൂബക്കര്‍ മൗലവി എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Kanhangad, Madrasa teachers, Kerala Muslim Jamaath helped Madrasa teachers

Post a Comment