ചേരങ്കൈ: (my.kasargodvartha.com 24.07.2020) ഓണ്‍ലൈന്‍ പഠന പ്രോത്സാഹനത്തിന്റെ ഭാഗമായി ഐ എം സി സി കുവൈത്ത് കമ്മിറ്റി നല്‍കി വരുന്ന ടി വി ചാലഞ്ച് പദ്ധതി ഏറ്റെടുത്ത് ഐ എന്‍ എല്‍ ചേരങ്കൈ ശാഖ രണ്ടാമത് ടി വിയും വിതരണം ചെയ്തു. പഠന സൗകര്യത്തിന് ടി വി വേണമെന്ന കുട്ടികളുടെ ആവശ്യം പരിഗണിച്ച് ചേരങ്കൈ ശാഖ കമ്മിറ്റി ഭാരവാഹികള്‍ ഐ എം സി സി, ജി സി സി ചെയര്‍മാന്‍ സത്താര്‍ കുന്നിലുമായി ബന്ധപ്പെടുക യായിരുന്നു. ഖാലിദ് കുവൈത്ത് ഹദ്ദാദ് നഗര്‍ ടി വി വിതരണം നിര്‍വ്വഹിച്ചു.
യോഗത്തില്‍ നാസിര്‍ ഇല്ലിഞ്ച അധ്യക്ഷത വഹിച്ചു. എന്‍ വൈ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് ഹദ്ദാദ് ഉദ്ഘാടനം ചെയ്തു. അബ്ദുര്‍ റഹ് മാന്‍ പി കെ എസ്, ആസിഫ് ഹദ്ദാദ്, മുനീര്‍ സി എ, ഹമീദ് എ ടി തുടങ്ങിയവര്‍ പങ്കെടുത്തു. സിദ്ദീഖ് ചേരങ്കൈ സ്വാഗതവും ഇര്‍ഷാദ് നന്ദിയും പറഞ്ഞു.

Keywords: Kerala, News, INL TV distributed