മുളിയാര്‍: (my.kasargodvartha.com 11.07.2020) ബോവിക്കാനം തെക്കെപള്ള എസ്.സി. കോളനി, തേജസ് റസിഡന്‍സ് കോളനി എന്നിവിടങ്ങളിലെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് പ്രയോജനപ്പെടുത്തുന്നതിന് ബോവിക്കാനം ബി എ ആര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2004 പ്ലസ്ടു ബാച്ചിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയായ മുന്തിരി തോപ്പ് ബോവിക്കാനം അംഗനവാടിയിലേക്ക് ടി.വിയും, ഡിഷും നല്‍കി മാതൃകയായി.
കൂടാതെ ബേത്തൂര്‍പാറ കല്ലാട്ട് കോളനിയിലും, കാറഡുക്കയിലെ അഡ്ക്ക, ദേലമ്പാടിയിലെ ഊജമ്പാടി എന്നിവിടങ്ങളിലെ നിര്‍ദ്ധന കുടുംബത്തിനും ടി.വി.യും അനുബന്ധ ഉപകരണങ്ങളും കൈമാറി. ബോവിക്കാനത്ത് ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിന് കൂട്ടായ്മ ഭാരവാഹികളായ നവീന്‍ മല്ലം, ജുനൈദ് ദേലമ്പാടി എന്നിവര്‍ കൈമാറി.
സാമൂഹ്യ പ്രവര്‍ത്തകരായ കെ.ബി.മുഹമ്മദ് കുഞ്ഞി, ഷെരീഫ് കൊടവഞ്ചി, മസൂദ് ബോവിക്കാനം, അരവിന്ദാക്ഷന്‍ മാസ്റ്റര്‍, കൃഷ്ണന്‍ ചേടിക്കാല്‍, എ.വേണുകുമാര്‍,മാധവന്‍ നമ്പ്യാര്‍, ശാന്തിനി ദേവി സംബന്ധിച്ചു.

Keywords: Kerala, News, Four TVs provided by the Plus Two Alumni Association