Join Whatsapp Group. Join now!

ഇടവഴികളിലൂടെ കര്‍ണാടകയില്‍ നിന്ന് ആളുകള്‍ എത്തുന്നതായി വിവരം: കുമ്പളയില്‍ അതീവ ജാഗ്രത വേണമെന്ന് ആവശ്യം

കര്‍ണാടക അതിര്‍ത്തിയിലൂടെ നിരവധിയാളുകള്‍ കുമ്പളയിലേക്കെത്തുന്നുവെന്ന വിവരം ഗൗരവമായി ഉള്‍ക്കൊള്ളണമെന്നും Kerala, News
മൊഗ്രാല്‍: (my.kasargodvartha.com 05.07.2020) കര്‍ണാടക അതിര്‍ത്തിയിലൂടെ നിരവധിയാളുകള്‍ കുമ്പളയിലേക്കെത്തുന്നുവെന്ന വിവരം ഗൗരവമായി ഉള്‍ക്കൊള്ളണമെന്നും, സമ്പര്‍ക്ക സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം ഭീഷണിയായി നിലനില്‍ക്കുന്ന സാഹചര്യമാണ് ജില്ലയിലെ പലഭാഗങ്ങളിലുമുള്ളത്. അതിര്‍ത്തി പ്രദേശമെന്ന നിലയില്‍ ജില്ലയില്‍ എത്തിച്ചേരാന്‍ ഇടവഴികള്‍ ധാരാളമുള്ള പ്രദേശം കൂടിയാണ് കുമ്പള.

വിവാഹം തുടങ്ങിയ ചടങ്ങുകളില്‍ സംബന്ധിക്കാനെന്ന പേരിലും, തൊഴില്‍ തേടി അന്യസംസ്ഥാന തൊഴിലാളികളുമാണ് ഇടവഴികളിലൂടെ കുമ്പളയിലും, പരിസരപ്രദേശങ്ങളിലും എത്തുന്നുണ്ട്. ഇത്തരത്തില്‍ ആളുകള്‍ വരുന്നതും, പോകുന്നതും ആരോഗ്യ- പൊലീസ് വകുപ്പ് അധികാരികള്‍ അറിയുന്നുമില്ല. കര്‍ണാടകയില്‍ പ്രത്യേകിച്ച് മംഗലാപുരത്ത് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഇത് ആശങ്കയുളവാക്കുന്നുണ്ട്.

Kerala, News, Desheeya Vedi, Caution, Need, Kumbala, Marriage, Covid 19, Restriction, Quarantine, Extreme caution needed in Kumbla

വിവാഹ ചടങ്ങുകളിലും മറ്റും സംബന്ധിക്കുന്ന കര്‍ണാടക സ്വദേശികള്‍ കുമ്പള ടൗണിലും മറ്റും എത്തുന്നു. ഇത് വ്യാപാരികളെയും ആശങ്കപ്പെടുത്തുന്നുണ്ട്. സമ്പര്‍ക്കവിലക്ക് നാടിനു നല്‍കുന്ന സംരക്ഷണ കവചം മറന്ന് ഇടപഴകുന്നവരെ നാം തിരിച്ചറിയണം. നിയന്ത്രണങ്ങള്‍ പാലിക്കാത്തവരും അത് മനപൂര്‍വം തെറ്റിച്ചും സമൂഹത്തില്‍ നിര്‍ബാധം വിഹരിക്കുന്നവരും അതിലൂടെ രോഗവ്യാപനം നടത്തുന്നവരും ഇപ്പോഴും നമുക്കൊപ്പമുണ്ടെന്നത് ആശങ്കാജനകമായ സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്.

കൂടാതെ മുംബൈയില്‍ നിന്നും മറ്റു അന്യ സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്തി ക്വാറന്റീനില്‍ കഴിയുന്നവര്‍ അവശ്യ സാധനങ്ങള്‍ വാങ്ങാനെന്ന പേരില്‍ ടൗണുകളില്‍ എത്തുന്നതായും വിവരം ഉണ്ട്. രോഗപ്രതിരോധത്തിനായി സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങളോട് ജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. ആരോഗ്യവകുപ്പും, പൊലീസും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇടവഴികളിലൂടെ പ്രദേശത്തെത്തുന്നവരുടെ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും മൊഗ്രാല്‍ ദേശീയവേദി അഭ്യര്‍ത്ഥിച്ചു.

Keywords: Kerala, News, Desheeya Vedi, Caution, Need, Kumbala, Marriage, Covid 19, Restriction, Quarantine, Extreme caution needed in Kumbla

Post a Comment