Join Whatsapp Group. Join now!

ചെര്‍ക്കളയിലെ സി എന്‍ അബൂബക്കര്‍ ഹാജി നിര്യാതനായി

പൗരപ്രമുഖനും പി ഡബ്ല്യു ഡി കോണ്‍ട്രാക്ടറുമായിരുന്ന ചെര്‍ക്കള അല്ലാമാ നഗറിലെ ബൈത്തുല്‍ റാബിയയില്‍ സി എന്‍ അബൂബക്കര്‍ ഹാജി Cherkala CN Aboobacker Haji p
ചെര്‍ക്കള: (my.kasargodvartha.com 30.07.2020) പൗരപ്രമുഖനും പി ഡബ്ല്യു ഡി കോണ്‍ട്രാക്ടറുമായിരുന്ന ചെര്‍ക്കള അല്ലാമാ നഗറിലെ ബൈത്തുല്‍ റാബിയയില്‍ സി എന്‍ അബൂബക്കര്‍ ഹാജി (80) നിര്യാതനായി. പരേതരായ നീര്‍ച്ചാല്‍ മുഹമ്മദ്- ആഇശ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: നഫീസ ചായിന്റടി. 

മക്കള്‍: ഹനീഫ് ചെര്‍ക്കള (ദുബൈ കെ എം സി സി നേതാവ്), കബീര്‍, അബദുല്ല, അബ്ദുര്‍ റഹ് മാന്‍, ഇബ്രാഹിം ഖലീല്‍, ആഇശ, ഫാത്വിമ, ഹാജറ, ഖദീജ, ഉമ്മുഹബീബ. സഹോദരങ്ങള്‍: അബ്ദുല്ല, കുഞ്ഞഹ് മദ് ഹാജി, അബാസ് ഹാജി, മൊയ്തു ഹാജി, അഡ്വ. സി എന്‍ ഇബ്രാഹിം, അബ്ദുല്ല, പരേതനായ സി എന്‍ അബ്ദുല്‍ ഖാദര്‍. 

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചായിന്റടി മുഹമ്മദ് കുഞ്ഞി ഭാര്യാ സഹോദരനാണ്. വലിയ സൗഹൃദ് ബന്ധത്തിനുടമയുമായിരുന്നു അബൂബക്കര്‍ ഹാജി.



SUMMARY: Cherkala CN Aboobacker Haji passes away
  < !- START disable copy paste -->   

Post a Comment