Join Whatsapp Group. Join now!

സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു; ചെമ്മനാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി

സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു, Kerala, News, Dharna, Chemnad constituency Congress committee held a protest dharna against gold smuggling
പൊയിനാച്ചി: (my.kasargodvartha.com 12.07.2020) സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു, ആഭ്യന്തര വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ചെമ്മനാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി മേല്‍പറമ്പ് പൊലിസ് സ്റ്റേഷനിന്റെ മിന്നില്‍ ധര്‍ണ്ണ നടത്തി.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കൃഷ്ണന്‍ ചട്ടംഞ്ചാലിന്റെ അദ്ധ്യക്ഷതയില്‍ കെ പി സി സി സെക്രട്ടറി കെ നിലകണ്ഠന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എ കെ ശശിധരന്‍, ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, രാഘവന്‍ വലിയവീട്, സുകുമാരന്‍ ആലിങ്കാല്‍, ബാലചന്ദ്രന്‍ മാസ്റ്റര്‍, രാജന്‍ കെ പൊയിനാച്ചി, ഷാനവാസ് പാദൂര്‍, നിസാര്‍ ടി പി, പി സി നസീര്‍, അബ്ദുല്‍ ഖാദര്‍ മല്ലം എന്നിവര്‍ നേതൃത്വം നല്‍കി.





Keywords: Kerala, News, Dharna,  Chemnad constituency Congress committee held a protest dharna against gold smuggling

Post a Comment