കാസര്‍കോട്: (my.kasargodvartha.com 02.07.2020) ആസാദ് സ്‌പോര്‍ട്ടിംഗ് ക്ലബും കാസര്‍കോട് ബ്ലഡ് ഡോണേര്‍സ് കേരള കാസര്‍കോട് ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്കില്‍ ഇന്‍ഹൗസ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്ത ബാങ്കുകളില്‍ രക്തത്തിന്റെ ശേഖരം ഉറപ്പുവരുത്തുക എന്ന ലക്ഷ്യവുമായി കോവിഡ് കാലത്ത് ഇന്‍ ഹൗസ് രക്ത ദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു വരുന്നതിന്റെ ഭാഗമായാണ് ക്യാമ്പ്.
ബി ഡി കെ ജില്ലാ പ്രസിഡണ്ട് നൗഷാദ് കണ്ണമ്പള്ളി, സജയ്, അസ്ലാം തെക്കില്‍, ആസാദ് സ്‌പോര്‍ട്ടിംഗ് പ്രസിഡണ്ട് സിറാജ്, സെക്രട്ടറി ഷെരീഫ്, ട്രഷറര്‍ ഹനീഫ്, ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ അന്നപൂര്‍ണ്ണ, ടെക്‌നീഷ്യന്‍ ചിഞ്ചു ലക്ഷ്മി, സ്റ്റാഫ് നഴ്‌സ് സബിത, ജീവനക്കാരി വിനീത എന്നിവര്‍ നേതൃത്വം നല്‍കി. 20 ല്‍പ്പരം യുവാക്കള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സന്നദ്ധ രക്തദാനം നടത്തി.

Keywords: Kerala, News, Blood donation camp, blood donation camp conducted