Join Whatsapp Group. Join now!

സ്വര്‍ണക്കള്ളക്കടത്ത്; മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി ഉദുമ പഞ്ചായത്തിലെ എട്ട് കേന്ദ്രങ്ങളില്‍ നില്‍പ് സമരം സംഘടിപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന നില്‍പ്പ് സമരത്തിന്റെ ഭാഗമായി ഉദുമ പഞ്ചായത്തിലെ എട്ട് കേന്ദ്രങ്ങളില്‍ നില്‍പ് സമരം സംഘടിപ്പിച്ചു bjp protest conducted against chief minister #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com 27.07.2020) സ്വര്‍ണകള്ളക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന നില്‍പ്പ് സമരത്തിന്റെ ഭാഗമായി ഉദുമ പഞ്ചായത്തിലെ എട്ട് കേന്ദ്രങ്ങളില്‍ നില്‍പ് സമരം സംഘടിപ്പിച്ചു. തൃക്കണ്ണാട് നടന്ന സമരം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ബിജുമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. സുജിത്ത് കോട്ടിക്കുളം സ്വാഗതം പറഞ്ഞു.

ബേക്കലത്ത് നടന്ന പരിപാടി ബിജെപി ജില്ലാകമ്മറ്റി അംഗം വൈ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കെ.ടി.മണി അദ്ധ്യക്ഷത വഹിച്ചു. വിനോദ് സ്വാഗതവും പ്രദീപന്‍ നന്ദിയും പറഞ്ഞു. മലാംകുന്നില്‍ നടന്ന പരിപാടി ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വിനായക പ്രസാദ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ഉദുമ മണ്ഡലം കമ്മറ്റി അംഗം നിത്തേഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.സുജിത്ത് സ്വാഗതവും വിനയരാജ് നന്ദിയും പറഞ്ഞു. അടുക്കത്ത് ബയലില്‍ നടന്ന സമരം പഞ്ചായത്ത് ജന.സെക്രട്ടറി കെ.മധുസൂതനന്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കുഞ്ഞമ്പുനായര്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രതാപന്‍ സ്വാഗതവും ഗോപിനാഥന്‍ നന്ദിയും പറഞ്ഞു.


വെടിക്കുന്നില്‍ നടന്ന പരിപാടി ഒബിസി മോര്‍ച്ച ഉദുമ മണ്ഡലം ജന.സെക്രട്ടറി പ്രദീപ്.എം.കൂട്ടക്കനി ഉദ്ഘാടനെ ചെയ്തു. ബാലകൃഷ്ണന്‍ സ്വാഗതവും ബിനില്‍ മുല്ലച്ചേരി നന്ദിയും പറഞ്ഞു. കോട്ടിക്കുളത്ത് നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനയന്‍ ഉദ്ഘാടനം ചെയ്തു. സി.ബാബു അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച പഞ്ചായത്ത് സെക്രട്ടറി ഷൈജു സ്വാഗതം പറഞ്ഞു. ഏരോലില്‍ നടന്ന പരിപാടി ഒബിസി മോര്‍ച്ച മണ്ഡലം ഖജാന്‍ജി ദിനേശന്‍ ഞെക്ലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന്‍ എരോല്‍ അദ്ധ്യക്ഷത വഹിച്ചു. രതീഷ് കുന്നുമ്മല്‍ സ്വാഗതവും സുരേശന്‍ കിഴക്കേക്കര നന്ദിയും പറഞ്ഞു.

Keywords: Kerala, News, Bjp, bjp protest conducted against chief minister

Post a Comment