Join Whatsapp Group. Join now!

തളങ്കരയില്‍ മോഷ്ടാക്കളുടെ ശല്യം

തളങ്കരയില്‍ രാത്രികാലങ്ങളില്‍ മോഷ്ടാക്കളുടെ ശല്യം. തെരുവത്ത്, പള്ളിക്കര ഭാഗങ്ങളിലാണ് മോഷ്ടാക്കള്‍ വിലസുന്നത് Kerala, News, Thieves in Talangara
തളങ്കര: (my.kasargodvartha.com 06.06.2020) തളങ്കരയില്‍ രാത്രികാലങ്ങളില്‍ മോഷ്ടാക്കളുടെ ശല്യം. തെരുവത്ത്, പള്ളിക്കാൽ ഭാഗങ്ങളിലാണ് മോഷ്ടാക്കള്‍ വിലസുന്നത്. രാത്രികാലങ്ങളില്‍ വീടിനു നേരെ കല്ലെറിയുകയും വീട്ടുകാര്‍ ഉണര്‍ന്നാല്‍ ഓടിമറയുന്നതും പതിവായതായി പ്രദേശവാസികള്‍ പറയുന്നു. മൂന്നാഴ്ചയോളമായി മോഷ്ടാക്കളുടെ ശല്യമുണ്ടാകുന്നതായി പറയുന്നു.

കഴിഞ്ഞ ദിവസം ഒരു വീടിന്റെ ഓട് എടുത്തുമാറ്റിയ നിലയില്‍ കണ്ടെത്തി. മറ്റൊരു വീടിന്റെ പുറത്തുനിന്നും ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ട് ജനല്‍ തുറന്നു നോക്കിയപ്പോള്‍ അജ്ഞാതര്‍ ഭീഷണിപ്പെടുത്തുകയും ഓടിമറയുകയും ചെയ്തു. സംഘത്തെ പിടികൂടാന്‍ യുവാക്കള്‍ മറഞ്ഞിരുന്നുവെങ്കിലും പിടികൂടാനായില്ല. യുവാക്കളെ കണ്ട് സംഘം കല്ലെറിഞ്ഞ് ഓടിരക്ഷപ്പെടുകയായിരുന്നു.രാത്രകാലങ്ങളില്‍ ഈ ഭാഗത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kerala, News, Thieves in Talangara



Keywords: Kerala, News, Thieves in Talangara

Post a Comment