Join Whatsapp Group. Join now!

ആര്‍ജ്ജവം 2020; സ്വതന്ത്രകര്‍ഷക സംഘം മാവിന്‍തൈ നട്ടു

സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം 2020 പദ്ധതിയുടെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി കാസര്‍കോട് Kerala, News, The Independent Farmers Association Planted mawintai
കാസര്‍കോട്: (my.kasargodvartha.com 20.06.2020) സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം 2020 പദ്ധതിയുടെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി കാസര്‍കോട് ജി.എച്ച്.എസ്.പരിസരത്ത് മാവിന്‍ തൈനട്ടു. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം മുന്‍സിപ്പല്‍ പ്രസിഡണ്ട് സി.എ അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. കര്‍ഷക സംഘം മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി അബ്ദുര്‍ റസാഖ് ബെദിര സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ് അബ്ബാസ് ബീഗം, മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് അഡ്വ.വി.എം മുനീര്‍, കാസര്‍കോട് നഗരസഭ ചെയര്‍ പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് അജ്മല്‍ തളങ്കര, കര്‍ഷക സംഘം മണ്ഡലം ട്രഷറര്‍ ടി.എ അബൂബക്കര്‍ ഹാജി തുരുത്തി, വൈസ് പ്രസിഡണ്ട് ഹമീദ് ചേരങ്കൈ,കര്‍ഷക സംഘം മുനിസിപ്പല്‍ ട്രഷറര്‍ മുഹമ്മദ് വെല്‍ക്കം,വൈസ് പ്രസിഡന്റ് പി.വി അബ്ദുല്ല ഹാജി,എ.കെ. അബൂബക്കര്‍ ഹാജി, മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അഷ്ഫാക്ക് അബൂബക്കര്‍ തുരുത്തി, ട്രഷറര്‍ ഫിറോസ് അട്ക്കത്ത്ബയല്‍, ഗിതഞ്ജി തോപ്പില്‍, ബഷീര്‍ ബി.എം.സി, റഹിം നെല്ലിക്കുന്ന്, ഐടിയല്‍ മുഹമ്മദ്, ഗഫൂര്‍ തളങ്കര, സി.എം.എ ജലീല്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, News, The Independent Farmers Association Planted mawintai
 

Post a Comment