Join Whatsapp Group. Join now!

പെരിയടുക്കത്തെ അബ്ബാസ് ഹാജി നിര്യാതനായി

കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പുളിക്കൂര്‍ ഉപാധ്യക്ഷന്‍ അബ്ബാസ് ഹാജി പെരിയടുക്ക (70) നിര്യാതനായി Kerala, News, Obituary, Periyadukkam abbas haji passedaway
കാസര്‍കോട്: (my.kasargodvartha.com 06.06.2020) കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പുളിക്കൂര്‍ ഉപാധ്യക്ഷന്‍ അബ്ബാസ് ഹാജി പെരിയടുക്ക (70) നിര്യാതനായി.എസ് വൈ എസ് പുളിക്കൂര്‍ യൂണിറ്റിന്റെ ദീര്‍ഘകാല ട്രഷററായിയിരുന്നു. സഅദിയ്യ, മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ നല്ല സഹകാരിയായിരുന്നു. മുതഅല്ലിമുകളെയും ദീനീ സ്ഥാപനങ്ങളെയും ഏറെ സ്‌നേഹിക്കുകയും സഹായങ്ങള്‍ ചെയ്യുകയും ചെയ്തിരുന്ന അദ്ദേഹം ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു.

പരേതരായ കുഞ്ചാര്‍ മൂസ- ആസ്യുമ്മ ദമ്പതികളുടെ മകനാണ്. മക്കള്‍: ഇബ്രാഹിം ഖലീല്‍ ഖത്തര്‍, അമീറലി പെരിയടുക്കം, ഹനീഫ് അല്‍ ഐന്‍, ആരിഫ. സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി, പി എം അബ്ദുല്ല ഹാജി പെരിയടുക്ക, ഇബ്രാഹീം മുസ്ലിയാര്‍ പുളിക്കൂര്‍, ആഇശ, ബീഫാത്തിമ, നബീസ, മറിയമ്മ, പരേതനായ മമ്മിഞ്ഞി ഹാജി പെരിയടുക്കം. മരുമകന്‍: ഹക്കീം തളങ്കര.
Kerala, News, Obituary, Periyadukkam abbas haji passed away

നിര്യാണത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍, ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ബഷീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പുളിക്കൂര്‍ യൂണിറ്റ് കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.

Keywords: Kerala, News, Obituary, Periyadukkam abbas haji passed away

Post a Comment