Join Whatsapp Group. Join now!

വായനാദിനത്തില്‍ വായനാനുഭവം പങ്കു വെക്കാം; വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ മത്സര പരിപാടി

കാന്‍ഫെഡ് സോഷ്യല്‍ ഫോറം ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വായനാ ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി 'വായനാനുഭവം പങ്കു വെക്കാം' എന്ന പരിപാടി സംഘടിപ്പിക്കുന്നു Kerala, News, Online competitive program for students
കാസര്‍കോട്: (my.kasargodvartha.com 09.06.2020) കാന്‍ഫെഡ് സോഷ്യല്‍ ഫോറം ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വായനാ ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി 'വായനാനുഭവം പങ്കു വെക്കാം' എന്ന പരിപാടി സംഘടിപ്പിക്കുന്നു. അന്തരിച്ച പ്രമുഖ പത്ര പ്രവര്‍ത്തകനും, വാഗ്മിയും, എഴുത്തുകാരനും ആയ എം.പി വീരേന്ദ്ര കുമാറിന്റെ ജീവിത വീക്ഷണത്തെ കുറിച്ചു മാധ്യമങ്ങളില്‍ വന്ന ലേഖനങ്ങളെ ആസ്പദമാക്കിയുള്ള വായനാനുഭവം പങ്കു വെച്ചു കൊണ്ടുള്ള വീഡിയോ ആണ് മത്സരത്തിന് അയക്കേണ്ടത്.
Kerala, News, Online competitive program for students

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ജൂണ്‍ 14 മുതല്‍ 18 ന് അഞ്ചു മണി വരെ എന്‍ട്രികള്‍ അയക്കാവുന്നതാണ്. പരമാവധി അഞ്ചു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. എന്‍ട്രികള്‍ 9744781930 എന്ന നമ്പറില്‍ വാട്ട്‌സ്ആപ്പ് ചെയ്യേണ്ടതാണ്. മത്സരാര്‍ത്ഥികള്‍ അവരുടെ പേര്, പഠിക്കുന്ന സ്‌കൂള്‍, ക്ലാസ് എന്നിവ ഇന്‍സ്ട്രക്ഷന്‍ ആയി പറയേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 94462 70260, 98447 81930 നമ്പറുകളില്‍ ബന്ധപ്പെടാം.

Keywords: Kerala, News, Online competitive program for students

Post a Comment