ഉദുമ: (my.kasargodvartha.com 27.06.2020) സഹപാഠിയുടെ മക്കള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഉദാത്ത മാതൃക. ഉദുമ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എസ് എസ് എല്‍ സി 1991-92 ബാച്ച് 'ഒരു വട്ടം കൂടി' പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് സഹപാഠിയുടെ രണ്ട് മക്കള്‍ക്കായി ഓണ്‍ലൈന്‍ പഠനത്തിനായി ടി വി സമ്മാനിച്ചത്.
ബാര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണിവര്‍. പഠിക്കാന്‍ ഏറെ മിടുക്കരായ ഇരുവര്‍ക്കും വീട്ടില്‍ ടി വിയില്ലാത്തതിനാല്‍ പഠനം വഴി മുട്ടിയിരുന്നു. ഇതറിഞ്ഞ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ടി വി എത്തിച്ചുനല്‍കുകയായിരുന്നു. രവി, ഗിരീഷ് ബാബു, ബാലു, രമേശന്‍ എന്നിവര്‍ ചേര്‍ന്ന് ടി വി കൈമാറി.

Keywords: Kerala, News, Old students Association's help for students