Join Whatsapp Group. Join now!

പൊട്ടിപ്പൊളിഞ്ഞ പരപ്പ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് എം പിക്കും, എം എല്‍ എയ്ക്കും, കലക്ടര്‍ക്കും, പഞ്ചായത്ത് പ്രസിഡണ്ടിനും നിവേദനം നല്‍കി

പൊട്ടിപ്പൊളിഞ്ഞ പരപ്പ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് എം പിക്കും, എം എല്‍ എയ്ക്കും, കലക്ടര്‍ക്കും, പഞ്ചായത്ത് പ്രസിഡണ്ടിനും നിവേദനം നല്‍കി Kerala, News, Memorandum submitted to MP, MLA, Collector, Panchayat president with demands repair Parappa Road
ദേലംപാടി: (my.kasargodvartha.com 08.06.2020) പൊട്ടിപ്പൊളിഞ്ഞ പരപ്പ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് എം പിക്കും, എം എല്‍ എയ്ക്കും, കലക്ടര്‍ക്കും, പഞ്ചായത്ത് പ്രസിഡണ്ടിനും നിവേദനം നല്‍കി. റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ ദേലംപാടി പഞ്ചായത്തിലെ നാല് വാര്‍ഡുകളുമായി 7000ത്തില്‍ പരം ജനങ്ങള്‍ താമസിക്കുന്നവരുടെ ദുരിതത്തിന് അയവില്ല. മൂന്ന് ഭാഗവും കര്‍ണാടകയാല്‍ ചുറ്റപ്പെട്ട ദേലംപാടി പ്രദേശത്തിന് ആകെ ആശ്രയം പരപ്പ വനത്തിലൂടെയുള്ള പൊട്ടിപൊളിഞ്ഞ റോഡാണ്. കാലവര്‍ഷം കനത്തതോടെ ഇത് തീര്‍ത്തും സഞ്ചാരയോഗ്യമല്ലാതായി.

റോഡ് എത്രയും പെട്ടെന്ന് നന്നാക്കി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍, ഉദുമ എം എല്‍ എ കെ കുഞിരാമന്‍, കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ സജിത്ത് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ എന്നിവര്‍ക്കാണ് പ്രദേശവാസികള്‍ നിവേദനം നല്‍കിയത്.
Kerala, News, Memorandum submitted to MP, MLA, CollPanchayat president with demands repair Parappa Roadector,
Kerala, News, Memorandum submitted to MP, MLA, CollPanchayat president with demands repair Parappa Roadector,





Keywords: Kerala, News, Memorandum submitted to MP, MLA, Collector, Panchayat president with demands repair Parappa Road

Post a Comment