Join Whatsapp Group. Join now!

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായി വിദ്യാര്‍ത്ഥിക്ക് ടാബ്ലറ്റ് നല്‍കി കെ എസ് യു

കൊറോണ സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടു Kerala, News, KSU sponsors tablet for student for attending in online class.
കാസര്‍കോട്: (my.kasargodvartha.com 05.06.2020) കൊറോണ  സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥിക്കും സഹോദരങ്ങള്‍ക്കും കൈത്താങ്ങായി കെ എസ് യു കാസര്‍കോട് ജില്ലാ കമ്മിറ്റി.

ചായ്യോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയായ ചോയ്യംങ്കോട് സ്വദേശി ഗോകുലിനും സഹോദരങ്ങള്‍ക്കുമാണ് ടാബ്ലറ്റ് വിതരണം ചെയ്തത്.


യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ്കുമാര്‍ ടാബ്ലറ്റ് വിതരണം ചെയ്തു. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് നവനീത് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമേശന്‍ വേളൂര്‍, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സൂരജ് തട്ടാച്ചേരി, കെ.എസ്.യു ജില്ലാ ഭാരവാഹികളായ രഞ്ജില്‍ രാജീവ്, മാര്‍ട്ടിന്‍ എബ്രഹാം, ബ്ലോക്ക് പ്രസിഡന്റ് രോഹിത് സി.കെ, പ്രവാസ്, അരുണ്‍ അറുവാത്ത്, മെറിന്‍ ജോസ്, രതീഷ് രാഘവന്‍, ദീപു കല്ല്യോട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

വരും നാളുകളിലും സുമനസ്സുകളുടെ സഹായത്തോടെ അര്‍ഹരായ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സഹായം നല്‍കുമെന്ന് കെ എസ് യു ജില്ലാ കമ്മിറ്റി അറിയിച്ചു.

Keywords: Kerala, News, KSU sponsors tablet for student for attending in online class.

Post a Comment