Join Whatsapp Group. Join now!

കാര്‍ത്തിക രാമചന്ദ്രന് അഭിനന്ദന പ്രവാഹം; വീട്ടിലെത്തി ആദരിച്ച് കെ എസ് യു വാട്‌സ്ആപ്പ് കൂട്ടായ്മ്മ

നിയമത്തിന്റെ തലനാരിഴ പഠനം പൂര്‍ത്തിയാക്കി അഭിഭാഷകയായി മാറിയ പറമ്പയിലെ പരേതനായ അടുക്കം രാമചന്ദ്രന്റെ മകള്‍ കാര്‍ത്തിക രാമചന്ദ്രനെ വീട്ടിലെത്തി അനുമോദിച്ച് കെ എസ് യു വാട്സ്ആപ് കൂട്ടായ്മ Kerala, News, Karthika Ramachandran felicitated
വെള്ളരിക്കുണ്ട്: (my.kasargodvartha.com 28.06.2020) നിയമത്തിന്റെ തലനാരിഴ പഠനം പൂര്‍ത്തിയാക്കി അഭിഭാഷകയായി മാറിയ പറമ്പയിലെ പരേതനായ അടുക്കം രാമചന്ദ്രന്റെ മകള്‍ കാര്‍ത്തിക രാമചന്ദ്രനെ വീട്ടിലെത്തി അനുമോദിച്ച് കെ എസ് യു വാട്സ്ആപ് കൂട്ടായ്മ.മാലോത്ത് കസബ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിച്ചു അഭി ഭാഷകയായി മാറിയ വെസ്റ്റ് എളേരി പറമ്പയിലെ കാര്‍ത്തിക രാമചന്ദ്രനെയാണ് മധുരം നല്‍കി ആദരിക്കാന്‍ മാലോത്ത് കസബയിലെ കെ. എസ്. യു. വാട്‌സപ്പ് കൂട്ടായ്മ പ്രവര്‍ത്തകര്‍ കാര്‍ത്തികയുടെ വീട്ടില്‍ എത്തിയത്. പരിമിതികളില്‍നിന്നും തളരാതെ പൊരുതി നിയമപഠനം പൂര്‍ത്തിയാക്കി നാടിനു തന്നെ അഭിമാനമായി തീര്‍ന്ന നിമിഷത്തില്‍ അച്ചന്റെ അസാന്നിധ്യത്തിലും കേക്ക് മുറിച്ചു മധുരം പങ്കിടാന്‍ തന്റെ പഴയ സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥി സുഹൃത്തുക്കളും വീട്ടിലെത്തിയയപ്പോള്‍ കാര്‍ത്തികയ്ക്ക് അത് മറ്റൊരു ധന്യ നിമിഷം കൂടിയായി.
Kerala, News, Karthika Ramachandran felicitated

മലയോരത്തെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂള്‍ ആയ മാലോത്ത്കസബക്ക് കാര്‍ത്തിക രാമചന്ദ്രന്‍ അഭിമാനമാണെന്നു ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗിരീഷ് വട്ടക്കാട് പറഞ്ഞു. കാര്‍ത്തിക മറ്റ് കുട്ടികള്‍ക്ക് മാതൃകയും, പ്രചോദനവും ആണെന്ന് ആശംസ അര്‍പ്പിച്ച കെ പി സ് ടി എ മുന്‍ സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി ടി കെ എവുജിന്‍ പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി ബാലചന്ദ്രന്‍ ചുള്ളി ഐ എന്‍ ടി യു സി മാലോം യൂണിറ്റ് പ്രവര്‍ത്തകന്‍ ബിജു ചുണ്ടക്കാട്ട് ഷാള്‍ അണിയിച്ച് അഭിന്ദിച്ചു.

കോണ്‍ഗ്രസ് നേതാവ് സ്‌കറിയ കാഞ്ഞമല, സിറിയക്, സന്തോഷ് നെടുമ്പുറം, കെ എസ് യു നേതാവ് രമേശ്, സുബിത് ചെമ്പകശ്ശേരി, വിഷ്ണു ചുള്ളി എന്നിവര്‍ സംസാരിച്ചു. അഡ്വക്കേറ്റായി എന്റോള്‍ ചെയ്ത കാര്‍ത്തിക രാമചന്ദ്രനെ ബളാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും വീട്ടിലെത്തി ആദരിച്ചു.കോണ്‍ഗ്രസ് നേതാവും ബളാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രാജു കട്ടക്കയം കാര്‍ത്തികയെ ഷാള്‍ അണിയിച്ചു.


Keywords: Kerala, News, Karthika Ramachandran felicitated

Post a Comment