Join Whatsapp Group. Join now!

ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പുന:സംഘടിപ്പിച്ചു

കെ പി സി സി മാനദണ്ഡപ്രകാരം പുന:സംഘടിപ്പിച്ച ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഭാരവാഹികള്‍ ചുമതലയേറ്റു Kerala, news, Congress Uduma block committee reformed
ഉദുമ: (my.kasargodvartha.com 28.06.2020) കെ പി സി സി മാനദണ്ഡപ്രകാരം പുന:സംഘടിപ്പിച്ച ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഭാരവാഹികള്‍ ചുമതലയേറ്റു. ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങ് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ ബ്ലോക്ക് കമ്മിറ്റികളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന കമ്മിറ്റികളില്‍ ഒന്നാണ് ഉദുമയെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പാര്‍ട്ടി ആഹ്വാനം ചെയ്യുന്ന പരിപാടികള്‍ നടത്തുമ്പോള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്ന പ്രവര്‍ത്തനമാണ് ഉദുമയുടേതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സി.രാജന്‍ പെരിയ അധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറല്‍ സെക്രട്ടറിമാരായ വി.ആര്‍.വിദ്യാസാഗര്‍, ഗീതാകൃഷ്ണന്‍, ഹരീഷ് പി.നായര്‍, ഡിസിസി എക്‌സിക്യൂട്ടിവ് അംഗങ്ങളായ കെ.മൊയ്തീന്‍ കുട്ടി ഹാജി, സത്യന്‍ പൂച്ചക്കാട്, യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലിമെന്റ് മണ്ഡലം മുന്‍ പ്രസിഡണ്ട് സാജിദ് മൗവ്വല്‍, മണ്ഡലം പ്രസിഡണ്ടുമാരായ കൃഷ്ണന്‍ ചട്ടഞ്ചാല്‍, എം.പി.എം.ഷാഫി, ജവഹര്‍ ബാലജനവേദി ജില്ലാ ചെയര്‍മാന്‍ രാജേഷ് പളളിക്കര, യൂത്ത് കോണ്‍ഗ്രസ്സ് ഉദുമ ബ്ലോക്ക് പ്രസിഡണ്ട് അനൂപ് കല്ല്യേട്ട് തുടങ്ങിയവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട് സ്വാഗവും, ട്രഷറര്‍ ബാബു മണിയങ്കാനം നന്ദിയും പറഞ്ഞു.
Kerala, news,  Congress Uduma block committee reformed

ഭാരവാഹികള്‍: സി.രാജന്‍ പെരിയ (പ്രസിഡണ്ട്), പി.ഭാസ്‌ക്കരന്‍ നായര്‍, വി.കണ്ണന്‍ പെരിയ, ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി, കെ.വി.ഭക്തവത്സലന്‍, എ.കെ.ശശിധരന്‍, കേവീസ് ബാലകൃഷ്ണന്‍ മാസ്റ്റര്‍, (വൈസ് പ്രസിഡണ്ടുമാര്‍), ബാബു മണിയങ്കാനം (ട്രഷറര്‍), സുകുമാരന്‍ പൂച്ചക്കാട് ( സംഘടനാ ചുമതലയുള്ള ജന.സെക്രട്ടറി). മറ്റു ജനറല്‍ സെക്രട്ടറിമാര്‍: എന്‍.ചന്ദ്രന്‍, ബി. കൃഷ്ണന്‍ മാങ്ങാട്, ശ്രീധരന്‍ മുണ്ടോള്‍, മന്‍സൂര്‍ കുരിക്കള്‍, വി.വി.കൃഷ്ണന്‍, രവീന്ദ്രന്‍ കരിച്ചേരി, സുകുമാരന്‍ ആലിങ്കാല്‍, കെ.പി.സുധര്‍മ്മ, രാജന്‍ കെ.പൊയിനാച്ചി, ചന്തുക്കുട്ടി പൊഴുതല, പി.പരമേശ്വരന്‍ നായര്‍, ഭാസ്‌ക്കരന്‍ ചാലിങ്കാല്‍, പ്രമോദ് പെരിയ, രാഘവന്‍ വലിയവീട്, കെ.ഭാസ്‌കരന്‍ കായക്കുളം, വി.ബാലകൃഷ്ണന്‍ നായര്‍, അഷ്‌റഫ് ഇംഗ്ലീഷ്, ടി.കണ്ണന്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, പ്രഭാകരന്‍ തെക്കേക്കര, ശ്രീജ പുരുഷോത്തമന്‍, അഗസ്റ്റിന്‍ ജേക്കബ്, ചന്ദ്രന്‍ തച്ചങ്ങാട്, പി.കെ.കുഞ്ഞിരാമന്‍, സുന്ദരന്‍ കുറിച്ചിക്കുന്ന്, ടി.രാമകൃഷ്ണന്‍ നായര്‍ നടുവില്‍ വീട്, ശ്രീധരന്‍ നമ്പ്യാര്‍ കൊടവലം, ബാലചന്ദ്രന്‍ മാസ്റ്റര്‍, കെ.വി.ശ്രീധരന്‍, തിലക രാജന്‍ മാങ്ങാട്, ശംഭു ബേക്കല്‍, ടി.തമ്പാന്‍ മധുരമ്പാടി, എം.വി.നാരായണന്‍ പുല്ലുര്‍, ശശിധരന്‍ തന്നിത്തോട്, പി.ശ്രീകല പുല്ലൂര്‍, കുഞ്ഞിരാമന്‍ വള്ളി പുല്ലൂര്‍.

Keywords: Kerala, news,  Congress Uduma block committee reformed

Post a Comment