ദുബൈ: (my.kasargodvartha.com 01.06.2020) മാധ്യമ രംഗത്തെ അതിഗായകനും, മാതൃഭൂമിയുടെ മാനേജിംഗ് ഡയറക്ടറും, എഴുത്തുകാരനും മുന്‍ കേന്ദ്ര മന്ത്രിയുമായ എം പി വിരേന്ദ്രകുമാറിന്റെ വിയോഗത്തില്‍ കാസര്‍കോട് പ്രവാസി കൂട്ടായ്മയായ കെസെഫ് അനുശോചനം രേഖപ്പെടുത്തി. വിഭിന്ന മിശ്ര ഭാഷ സംസ്‌കാരവും പശ്ചാത്തലവും ഉള്ള കാസര്‍കോടിന് മലയാളവും കന്നടയും തുളുവും അനായാസം സംസാരിക്കാന്‍ കഴിവുണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രസക്തി ഏറെയായിരുന്നു.
മനുഷ്യ സ്‌നേഹിയായ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ എന്നും സാമുദായികമായും, ഭാഷാപരമായും വൈവിധ്യമുള്ള നമ്മുടെ രാജ്യത്തിന്റെ ഒരു ഏകോപനത്തിന്റെ ശബ്ദമായിരുന്നു. മനുഷ്യ സ്‌നേഹിയായിരുന്ന എം പി വിരേന്ദ്രകുമാറിന്റെ വിയോഗത്തില്‍ കെസെഫ് ഭാരവാഹികളായ ചെയര്‍മാന്‍ മഹ് മൂദ് ബങ്കര, സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ, ട്രഷറര്‍ അമീര്‍ കല്ലട, മീഡിയ കണ്‍വീനര്‍ ഹുസൈന്‍ പടിഞ്ഞാര്‍ എന്നിവര്‍ അനുശോചിച്ചു.

Keywords: News, Gulf, condolence for virendra kumar by kesef