Join Whatsapp Group. Join now!

ചെര്‍ക്കളം അബ്ദുല്ല ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചു

ചെര്‍ക്കള അല്ലാമാ ഇഖ്ബാല്‍ നഗര്‍ കേന്ദ്രീകരിച്ച് അന്തരിച്ച പ്രമുഖ മുസ്ലിംലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ല സാഹിബിന്റെ പേരില്‍ പുതിയ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചു Kerala, News, Cherkalam abdulla, Charitable trust, Cherkalam Abdulla Charitable Trust was formed
ചെര്‍ക്കള: (my.kasargodvartha.com 16.06.2020) ചെര്‍ക്കള അല്ലാമാ ഇഖ്ബാല്‍ നഗര്‍ കേന്ദ്രീകരിച്ച് അന്തരിച്ച പ്രമുഖ മുസ്ലിംലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ല സാഹിബിന്റെ പേരില്‍ പുതിയ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചു. രൂപീകരണ യോഗം എം എ നാസറിന്റെ അധ്യക്ഷതയില്‍ ചെര്‍ക്കള ജമാഅത്ത് പ്രസിഡണ്ടും പ്രമുഖ വ്യവസായിയുമായ ശാഫി ഹാജി കുദ്രോളി ഉദ്ഘാടനം ചെയ്തു. ഖലീല്‍ സി എന്‍ സ്വാഗതവും മാര്‍ക്ക് മുഹമ്മദ് നന്ദിയും പറഞ്ഞു. ശരീഫ് ബോസ് യോഗം നിയന്ത്രിച്ചു.
Kerala, News, Cherkalam abdulla, Charitable trust,  Cherkalam Abdulla Charitable Trust was formed

ഭാരവാഹികളായി എം കെ അബ്ദുര്‍ റഹ് മാന്‍ ഹാജി (ചെയര്‍മാന്‍), മാര്‍ക്ക് മുഹമ്മദ് മല്ലം (ജനറല്‍ കണ്‍വീനര്‍), അബ്ദുല്‍ ഖാദര്‍ സിദ്ധ (ട്രഷറര്‍), എം എ നാസര്‍ (കോര്‍ഡിനേറ്റര്‍), മൊയ്തീന്‍ ചാപ്പാടി, അബ്ദുല്ല കെ ഐ, അബ്ദുര്‍ റഹ് മാന്‍ അടുക്കത്തില്‍, നാസര്‍ മല്ലം, ഷാഫി നെക്കര (വൈസ് ചെയര്‍മാന്‍മാര്‍), അഡ്വ. ജുനൈദ്, മുനീര്‍ കോലാചിയടുക്കം, കബീര്‍ ചെര്‍ക്കളം, ഇഖ്ബാല്‍ സി എന്‍ (ജോ. കണ്‍വീനര്‍മാര്‍), ഷാഫി ഹാജി കുദ്രോളി, എം മുഹമ്മദ് കുഞ്ഞി, കുഞ്ഞാര്‍ അബ്ദുല്‍ ഖാദര്‍ ഹാജി, സി എം അബ്ദുല്‍ ഖാദര്‍ ഹാജി, എം എച്ച് അബ്ദുല്ലക്കുഞ്ഞി (രക്ഷാധികാരികള്‍).

Keywords: Kerala, News, Cherkalam abdulla, Charitable trust,  Cherkalam Abdulla Charitable Trust was formed

Post a Comment