ബോവിക്കാനം: (my.kasargodvartha.com 29.06.2020) ഓണ്‍ലൈന്‍ പഠന സൗകര്യത്തിന് മുളിയാര്‍ പഞ്ചായത്ത് പരിധിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കേടായ ടി വികള്‍ റിപ്പയര്‍ ചെയ്തും, വര്‍ഷങ്ങളായി കടയില്‍ ഉപേക്ഷിച്ച ടി വികള്‍ നല്‍കിയും വ്യത്യസ്തനായ ബോവിക്കാനത്തെ അമൃത ഇലക്ട്രോണിക്‌സ് ഉടമ അഡൂര്‍ മണിയൂരിലെ എം ചന്ദ്രനെയും, സഹായി കേരള സ്റ്റേറ്റ് ഇലക്ട്രോണിക് ടെക്‌നീഷ്യന്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അര്‍ഷാദ് പൊവ്വലിനെയും ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക, സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് അനുമോദിച്ചു.
ചടങ്ങില്‍ ഷരീഫ് കൊടവഞ്ചി, ബി സി കുമാരന്‍, മണികണ്ഠന്‍ ഓമ്പയില്‍, കൃഷ്ണന്‍ ചേടിക്കാല്‍, വേണുകുമാര്‍ മാസ്റ്റര്‍, മാധവന്‍ നമ്പ്യാര്‍, കെ സി റഫീഖ്, പ്രകാശ് റാവു, റസാഖ് അമ്മങ്കോട്, പൊന്നപ്പന്‍, ആപ്പു ബാവിക്കര തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Chandhran facilitated