കാഞ്ഞങ്ങാട്: (my.kasargodvartha.com 21.06.2020) എ ഹമീദ് ഹാജിയെ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ആക്ടിംഗ് പ്രസിഡന്റായി തെരെഞ്ഞെടുത്തു. സംയുക്ത ജമാഅത്ത് പ്രസിഡണ്ടായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ ആകസ്മികമായ നിര്യാണത്തെ തുടര്‍ന്നാണ് ഹമീദ് ഹാജിയെ ആക്ടിംഗ് പ്രസിഡണ്ടായി ഭാരവാഹികളുടെ യോഗം തെരെഞ്ഞടുത്തത്. പുതിയ കോട്ട ഖാസി ഹൗസില്‍ ഖാസി സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളുടെ സാന്നിധ്യത്തിലാണ് ഭാരവാഹികളുടെ യോഗം നടന്നത്. 73 മഹല്ല് ജമാഅത്തുകളുടെ ഭാരവാഹികളാണ് യോഗത്തില്‍ പങ്കെടുത്തത്.
നിലവില്‍ സംയുക്ത ജമാഅത്ത് സീനിയര്‍ വൈസ് പ്രസിഡണ്ടാണ് ഹമീദ് ഹാജി.നാല് വൈസ് പ്രസിഡണ്ടുമാരാണ് സംയുക്ത ജമാഅത്തിനുള്ളത്. മെട്രോ മുഹമ്മദ് ഹാജി പ്രസിഡണ്ടായിരുന്നപ്പോള്‍ അദ്ദേഹം സ്ഥലത്തിലാതിരിക്കുന്ന സമയങ്ങളിലെല്ലാം ഹമീദ് ഹാജിക്കായിരുന്നു പ്രസിഡണ്ടിന്റെ ചുമതല നല്‍കി വന്നിരുന്നത്.

Keywords: Kerala, News, A Hameed Haji elected as Kanhangad Samyuktha Jamaath president
No comments: