കാഞ്ഞങ്ങാട്: (my.kasargodvartha.com 20.05.2020) ലോക് ഡൗണില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കാരുണ്യ പ്രവര്‍ത്തനം തുടരുന്നു. കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനത്തടി പഞ്ചായത്തിലെ പെരുതടി പ്രദേശത്തെ 250 കുടുംബങ്ങള്‍ക്ക് പച്ചക്കറികളും, കുടുംബാംഗങ്ങള്‍ക്ക് മാസ്‌ക്കുകളും വിതരണം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.
സന്തു ടോം ജോസ് അധ്യക്ഷത വഹിച്ചു. പെരുതടിയിലെ ജാനകി ഭായിയുടെ വീട് നന്നാക്കി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രദേശത്ത് എത്തിയപ്പോഴാണ് പ്രദേശവാസികള്‍ ലോക് ഡൗണ്‍ മൂലം ദുരിതത്തില്‍ ആണെന്നും കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരായതിനാല്‍ തൊഴിലില്ലാതെ ബുദ്ധിമുട്ടിലാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കന്‍മാരെ അറിയിച്ചത്.
അതിനെത്തുടര്‍ന്നാണ് പ്രദേശത്തെ മുഴുവന്‍ വീടുകളിലേക്കും പച്ചക്കറി കിറ്റുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ നിര്‍മ്മിച്ച് ചൂടു വെള്ളത്തില്‍ തിളപ്പിച്ച് ഉണക്കി, തേച്ച് അണുവിമുക്തമാക്കിയ മാസ്‌കുകള്‍ ആണ് കുടുംബങ്ങളില്‍ വിതരണം ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് പനത്തടി മണ്ഡലം പ്രസിഡണ്ട് ശ്രീകാന്ത് ചെറുപനത്തടി, കെ സി രാജു, വിനോദ് പി കെ, സുരേഷ് എം, ശരത് പുത്തൂരടുക്കം, പി എം രാഘവന്‍, പ്രഭാകരന്‍, ശരത് എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: News, Kerala, Youth Congress distributed vegetables and masks