Join Whatsapp Group. Join now!

പോലീസിനും തെരുവില്‍ കഴിയുന്നവര്‍ക്കും ഭക്ഷണ പൊതികളെത്തിച്ച് എസ് വൈ എസ് പയോട്ട യൂണിറ്റ്

പെരുന്നാള്‍ ദിനത്തെ ധന്യമാക്കാന്‍ പയോട്ട യൂണിറ്റ് സാന്ത്വനം തിരഞ്ഞെടുത്തത് വേറിട്ട വഴി Kerala, News, sys distributed food kit
വിദ്യാനഗര്‍: (my.kasargodvartha.com 26.05.2020) പെരുന്നാള്‍ ദിനത്തെ ധന്യമാക്കാന്‍ പയോട്ട യൂണിറ്റ് സാന്ത്വനം തിരഞ്ഞെടുത്തത് വേറിട്ട വഴി. കോവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്ത് സേവന നിരതരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പെരുന്നാള്‍ ഭക്ഷണമൊരുക്കി പ്രവര്‍ത്തകര്‍ വിദ്യാനഗര്‍, കാസര്‍കോട് പോലീസ് സ്റ്റേഷനിലെത്തി. അതോടൊപ്പം ആശ്രിതരില്ലാതെ തെരുവില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം നല്‍കി സാന്ത്വനമേകാനും പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.

ലോക് ഡൗണ്‍ തുടങ്ങിയ ശേഷം നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് സാന്ത്വനമേകിയ പയോട്ട സുന്നി സെന്റര്‍ സാന്ത്വനം പ്രവര്‍ത്തകര്‍ പെരുന്നാളിനെയും സാന്ത്വന വഴിയില്‍ സജീവമാകുകയായിരുന്നു. എസ് വൈ എസ് കാസര്‍കോട് സോണ്‍ ജനറല്‍ സെക്രട്ടറി അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം സഖാഫി ബംഗളൂരു അധ്യക്ഷത വഹിച്ചു. അഹ് മദ് സഅദി, കരീം പി കെ, ആരിഫ് മളി, ഷാഫി ചിത്താരി, സഅദ്, അന്‍വര്‍, ബാസിത്, മഅ്ശൂഖ് ബന്നൂര്‍ തുടങ്ങിയവര്‍ വിതരണത്തിന് നേതൃത്വം നല്‍കി.
Kerala, News, sys distributed food kit



Keywords: Kerala, News, sys distributed food kit

Post a Comment