Join Whatsapp Group. Join now!

കോവിഡ് സമാശ്വാസ കിറ്റ് വിതരണം ചെയ്ത് പിലിക്കോട് കെഎംസിസി

കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന പിലിക്കോട് പഞ്ചായത്തിലെ സഹോദരങ്ങളെ ചേര്‍ത്ത് News, Kerala
ചന്തേര: (my.kasargodvartha.com 19.05.2020) കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന പിലിക്കോട് പഞ്ചായത്തിലെ സഹോദരങ്ങളെ ചേര്‍ത്ത് പിടിക്കുന്നതിന് വേണ്ടി പിലിക്കോട് പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസി യും യുഎഇ കെഎംസിസിയും സംയുകതമായി കോവിഡ് സമാശ്വാസ ഹസ്തം 2020 എന്ന പദ്ധതിക്ക് തുടക്കമിട്ടു. പഞ്ചായത്തിലെ 150 ഓളം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യ കിറ്റ് ഉള്‍പ്പടെ ഉള്ള സഹായം വിതരണം ചെയ്യുന്നതിന് വേണ്ടി ഗ്ലോബല്‍ കെഎംസിസി ഉപാധ്യക്ഷന്‍ അസ്‌കര്‍ അബ്ദുള്ള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്ക് കിറ്റ് കൈമാറി.
ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രഡിഡന്റ് എം ടി പി സുലൈമാന്‍ ഹാജി, ഗ്ലോബല്‍ കെഎംസിസി ഉപദേശക സമിതി അംഗം എം എ മജീദ് ഹാജി, യൂത്ത് ലീഗ് ഭാരവാഹികളായ എ ജി ശംസുദ്ധീന്‍, മുനീര്‍ ടി കെ, യുഎഇ കെഎംസിസി സെക്രട്ടറി ഉനൈസ് ടി വി പങ്കെടുത്തു. തുടര്‍ന്ന് പഞ്ചായത്ത് ലീഗ് സെക്രട്ടറി നിഷാം പട്ടേല്‍ ന്റെ നേതൃത്വത്തില്‍ ടി കെ സിറാജ്, ഷുഹൈബ് കാദര്‍, റിസ്വാന്‍ മണിയാട്ട്, റാമിസ് സി എം എന്നിവര്‍ കിറ്റ് അര്‍ഹതപെട്ടവരുടെ വീടുകളില്‍ എത്തിച്ചു നല്‍കി.

News, Kerala, Pilicode KMCC Kit distribution

Keywords: News, Kerala, Pilicode KMCC Kit distribution

Post a Comment