കാസര്‍കോട്: (my.kasargodvartha.com 31.05.2020) ജില്ലയിലെ നിത്യരോഗികളായിട്ടുള്ള പാവപെട്ടവര്‍ക്കുള്ള ചികിത്സ ഉപകരണങ്ങളും മരുന്നുകളും ശേഖരിച്ചു വിതരണം ചെയ്യുന്ന പദ്ധതിയാണ് ഗ്രീന്‍ മെഡിസര്‍വ്വ്. സമൂഹത്തില്‍ പലര്‍ക്കും രോഗികള്‍ക്ക് പണം നല്‍കി സഹായിക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ സേവന തല്‍പരരായ ജനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍നിന്നും ഉപയോഗിക്കാതെ കിടക്കുന്ന മരുന്ന്, മരുന്ന് ഉപകരണങ്ങള്‍ എന്നിവ ശേഖരിച്ചു അത് അര്‍ഹരായവരെ കണ്ടെത്തി വിതരണം ചെയ്യാന്‍ ആണ് മെഡിസര്‍വ്വ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
പാവപെട്ട കിടപ്പു രോഗികളെ സഹായിക്കുന്നതിന് പണം മുടക്കാന്‍ ഇല്ലാത്തതിന്റെ പേരില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയാത്തവരായ രോഗികളെ സഹായിക്കുന്നതിനു വേണ്ടിയും വീട്ടില്‍ ഉപയോഗം നിര്‍ത്തി ബാക്കിവെച്ച മരുന്നുകള്‍, അസുഖം ഭേദമായ, അല്ലെങ്കില്‍ ചികിത്സ അവസാനിപ്പിച്ചപ്പോള്‍ മിച്ചം വരുന്ന അതോടൊപ്പം മറ്റൊരാള്‍ക്ക് ഉപകാരപ്രദമായ മെഡിക്കല്‍ ഉപകരണങ്ങള്‍, മറ്റു അത്യാവശ്യസാധനങ്ങള്‍ ശേഖരിച്ചു ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കാനും, കിടപ്പ് രോഗികള്‍ക്കും നിത്യ രോഗികള്‍ക്കും ഉപകാര പ്രദമാവുന്ന സേവനങ്ങള്‍ ചെയ്യാനും വേണ്ടിയാണു മെഡിസര്‍വ്വ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നതെന്ന് പദ്ധതിയുടെ നടത്തിപ്പുകാര്‍ പറയുന്നു.
പിന്നീട് വിപുലമായ രീതിയില്‍ ജില്ലയില്‍ സേവന തല്‍പരരായ ആളുകളില്‍ നിന്നും വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സംഘടനയുടെ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. ബേക്കല്‍ ഹദ്ദാദ് നഗറിലെ ഹനീഫ് പി എച്ച് ചെയര്‍മാനായും സിദ്ദിഖ് ചേരങ്കൈ കണ്‍വീനര്‍ ആയും ഹനീഫ് തുരുത്തി ട്രഷറര്‍ ആയും റിയാസ് അമലടുക്കം വൈസ് ചെയര്‍മാനും അബൂബക്കര്‍ പൂച്ചക്കാട് ജോയിന്റ് കണ്‍വീനറുമാണ്. നൗഷാദ് നെല്ലിക്കാട് പൊവ്വല്‍ ആണ് ചീഫ് കോര്‍ഡിനേറ്റര്‍.
ബന്ധപ്പെടേണ്ട നമ്പര്‍:
കാസര്‍കോട്: ഹനീഫ് തുരുത്തി 956 777 7677. നൗഷാദ് നെല്ലിക്കാട് 956 781 8067. സിദ്ദീഖ് ചേരങ്കൈ 963 344 9056.
കാഞ്ഞങ്ങാട്: ഹനീഫ് പിഎച്ച് 854 766 6668. റിയാസ് അമലടുക്കം 889 339 7420. അബൂബക്കര്‍ പൂച്ചക്കാട് 95265 78785.
Keywords: Kerala, News, Green Mediserve Project