പനയാല്‍: (my.kasargodvartha.com 12.05.2020) കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രണ്ട്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് അമ്പങ്ങാട് സാന്ത്വനം പരിപാടിയുടെ ഭാഗമായി ക്ലബ്ബ് പരിധിയിലെ 300 വീടുകളില്‍ കിറ്റ് വിതരണം ചെയ്തു. സി പി എം അമ്പങ്ങാട്, കീക്കാനം ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫ്രണ്ട്സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് കിറ്റ് വിതരണം ചെയ്തത്.
സി പി എം ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. യുവജന ക്ഷേമ ബോഡ് ജില്ലാ കോഡിനേറ്റര്‍ എ വി ശിവപ്രസാദ്, ക്ലബ്ബ് സെക്രട്ടറി അനൂപ് പി, ക്ലബ്ബ് പ്രസിഡന്റ് വിപിന്‍ കെ, സി പി എം തച്ചങ്ങാട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പ്രജിത്ത് കെ, ഗിരീശന്‍ എം തുടങ്ങിയവര്‍ പങ്കെടുത്തു.
20 ഇനങ്ങള്‍ ഉള്‍പ്പെട്ട ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളുമാണ് സാന്ത്വനം കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. രണ്ട് ലക്ഷം രൂപയുടെ സാധനങ്ങള്‍ ആണ് കിറ്റിലൂടെ വിതരണം ചെയ്തത്.

Keywords: Kerala, News, friends arts and sports club kit distributed