കോവിഡ്-19 മായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നവര്‍ മാസ്‌ക്കുകള്‍ ധരിക്കുന്നത് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് ദേശീയവേദി മാസ്‌കുകള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. മാസ്‌ക്കുകള്‍ ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് പോലീസ് 500 രൂപ പിഴ ഇതിനകം ഈടാക്കി തുടങ്ങിയിട്ടുമുണ്ട്.
സൗജന്യ മാസ്‌ക് വിതരണവുമായി ബന്ധപ്പെട്ട് കുമ്പള മീപിരി സെന്ററില്‍ നടന്ന ചടങ്ങില്‍ മൊഗ്രാല്‍ യുനാനി ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീര്‍ അലി, ദേശീയ വേദി പ്രസിഡണ്ട് മുഹമ്മദ് അബ്‌കോക്ക് മാസ്‌ക്കുകള്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. കുമ്പള മൃഗാശുപത്രിയിലെ എല്‍ ഐ നിഥിന്‍, റീസര്‍വ്വേ ഓഫീസര്‍ സതീശന്‍ മടിക്കൈ, ജോസ് (യൂനാനി ആശുപത്രി എം എസ്) ദേശീയവേദി ഭാരവാഹികളായ ടി കെ ജാഫര്‍, എം എം റഹ് മാന്‍, എം എ മൂസ, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് സ്മാര്‍ട്ട്, എം എ ഹംസ, സി എച്ച് ഖാദര്‍, കെ പി അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.
മാസ്‌കുകള്‍ ആവശ്യമുള്ളവര്‍ ദേശീയവേദി ഭാരവാഹികളെ ബന്ധപ്പെടണമെന്ന് അറിയിച്ചു.
Keywords: Kerala, News, Free Mask Distribution