Join Whatsapp Group. Join now!

കോവിഡ് 19: സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഹദിയ അതിഞ്ഞാലിന്റെ ആദരം

കോവിഡ് 19 പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി സഹോദരന്മാര്‍ Kerala, News
അതിഞ്ഞാല്‍: (my.kasargodvartha.com 07.05.2020) കോവിഡ് 19 പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി സഹോദരന്മാര്‍ ജോലിക്ക് പോകാന്‍ സാധിക്കാതെ റൂമുകളില്‍ തന്നെ തങ്ങേണ്ട അവസ്ഥ വന്നപ്പോള്‍ അവരുടെ കണ്ണീരൊപ്പാന്‍ തങ്ങളുടെ ജീവന്‍ പണയം വെച്ഛ് പ്രവാസ ലോഗത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങിയ അതിഞ്ഞാലിന്റെ അഭിമാനമായി മാറിയ സന്നദ്ധ പ്രവര്‍ത്തകരായ പി എം യൂനസ്, അഷ്‌റഫ് ബച്ചന്‍, അബ്ദുല്‍ റഹ്മാന്‍ പുല്ലൂര്‍, നബീല്‍ അഹ്മദ്, മജീദ് ഉമ്പായി എന്നിവരെ ഹദിയ അതിഞ്ഞാല്‍ ആദരിച്ചു.

അവര്‍ക്കുള്ള ഉപഹാരങ്ങള്‍ ഹദിയ ചെയര്‍മാന്‍ എം ബി എം അഷ്‌റഫ് വിതരണം ചെയ്തു. സന്നദ്ധ പ്രവര്‍ത്തകരുടെ അഭാവത്തില്‍ അവരുടെ കുടുംബാംഗങ്ങള്‍ ഉപഹാരം ഏറ്റുവാങ്ങി. ചടങ്ങില്‍ ബി മുഹമ്മദ്, ഖാലിദ് അറബിക്കാടത്ത്, കെ കുഞ്ഞി മൊയ്ദീന്‍, സി എച്ച് സുലൈമാന്‍, സി എച്ച് കുഞ്ഞബ്ദുള്ള, പി എം ഫാറൂഖ് അബുദാബി, മുജീബ് ഇത്തത്തു, ലത്തീഫ്, നിയാസ്, സലിം മടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Kerala, News, covid 19; Volunteers who have become the pride of the Athinhal

Keywords: Kerala, News, covid 19; Volunteers who have become the pride of the Athinhal

Post a Comment