ദുബൈ: (www.kasargodvartha.com 24.04.2020) കൊറോണ വൈറസിന്റെ വ്യാപനം മൂലം ലോകം മുഴുവനും സാമ്പത്തിക ഞെരുക്കം നേരിടുന്ന സാഹചര്യത്തില്‍ യുഎഇയിലെ ദുബൈ കാസര്‍കോട് നെല്ലിക്കുന്ന് ജമാഅത്ത് മെമ്പര്‍മാര്‍ക്ക് റമദാനിന് ശേഷമുള്ള മൂന്ന് മാസത്തേക്ക് സാമ്പത്തിക വായ്പ നല്‍കാന്‍ തീരുമാനാനിച്ചതായി ദുബൈ നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അറിയിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ദുബൈ നെല്ലിക്കുന്ന് ജമാ അത്തിന്റെ മെമ്പര്‍മാര്‍ക്ക് 5000 രൂപവരെ മൂന്നു മാസത്തേക്ക് വായ്പ എടുക്കാവുന്നതാണ്. ദുബൈ നെല്ലിക്കുന്ന് ജമാഅത്തിന്റെ ഏതൊരു മെമ്പറെയും വിളിച്ചും വായ്പ ആവശ്യപ്പെടാമെന്നും കമ്മിറ്റി അറിയിച്ചു.
പരസ്പരം അറിഞ്ഞു സഹായിക്കേണ്ട ഈ അവസരത്തില്‍ ദുബൈ നെല്ലിക്കുന്ന് ജമാഅത്ത് മെമ്പര്‍മാരുടെ വിഷമം മനസിലാക്കാതെയിരിക്കാനും അതിനു വേണ്ടി എന്തെങ്കിലും ചെയ്യാതിരിക്കാനും കഴിയില്ല. അങ്ങനെയാണ് ഇത്തരം ഒരു പദ്ധതിയുമായി 300ല്‍ കൂടുതല്‍ മെമ്പര്‍മാരെ സഹായിക്കാന്‍ ജമാഅത്ത് നേരിട്ടിറങ്ങുന്നതെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ദുബൈ നെല്ലിക്കുന്നിന്റെ ജമാ അത്തിന്റെ ഭാരവാഹികളുമായി ബന്ധപ്പെടാനും കമ്മിറ്റി അറിയിച്ചു.
Keywords: News, Gulf, World, Dubai, Covid 19, Relief package, Dubai Nellikunnu Muslim Jamaat, Members, relief package for Dubai Nellikunnu Muslim Jamaat members