Join Whatsapp Group. Join now!

കോവിഡ് 19: പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യവും മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്ത് ആലിയ മാനേജ്‌മെന്റ്

കോവിഡ് 19 മൂലം കഷ്ടതകള്‍ അനുഭവിക്കുന്ന കാസര്‍കോട് ജില്ലയിലെ പ്രവാസികള്‍ക്ക് കൈത്താങ്ങുമായി ആലിയ മാനേജിംഗ് കമ്മിറ്റി Kerala, News, Aliya, Promice, Paravanadukkam, Aliya management Promise help for expatriates
പരവനടുക്കം: (my.kasargodvartha.com 12.04.2020) കോവിഡ് 19 മൂലം കഷ്ടതകള്‍ അനുഭവിക്കുന്ന കാസര്‍കോട് ജില്ലയിലെ പ്രവാസികള്‍ക്ക്  കൈത്താങ്ങുമായി ആലിയ മാനേജിംഗ് കമ്മിറ്റി. മഹാമാരി ബാധിച്ച് എത്തുന്ന പ്രവാസികളുടെ മക്കള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ വിദ്യാഭ്യാസം നല്‍കുവാന്‍ ആലിയ മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു.
Kerala, News, Aliya, Promice, Paravanadukkam, Aliya management Promise help for expatriates


അതോടൊപ്പം പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യുവാന്‍ വേണ്ടി ആവശ്യമെങ്കില്‍ സ്ഥാപനം വിട്ടു നല്‍കുവാനുള്ള സന്നദ്ധതയും കമ്മിറ്റി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് 8547552561 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Keywords: Kerala, News, Aliya, Promice, Paravanadukkam, Aliya management Promise help for expatriates

Post a Comment