Join Whatsapp Group. Join now!

ടി ഇ മുസ്ലിം ലീഗിന്റെ ബൗദ്ധിക പടവാള്‍: യഹ് യ തളങ്കര

ഒരേ സമയം പ്രവര്‍ത്തന മണ്ഡലത്തിലും ബൗദ്ധികതലത്തിലും പാര്‍ട്ടിയുടെ വളര്‍ച്ചക്ക് ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഉന്നത Kerala, News, Yahya Thalangara about TE Abdulla
കാസര്‍കോട്: (my.kasargodvartha.com 13.03.2020) ഒരേ സമയം പ്രവര്‍ത്തന മണ്ഡലത്തിലും ബൗദ്ധികതലത്തിലും പാര്‍ട്ടിയുടെ വളര്‍ച്ചക്ക് ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഉന്നത  വ്യക്തിത്വമാണ് ടി ഇ അബ്ദുല്ലയെന്ന് യഹ് യ തളങ്കര അഭിപ്രായപ്പെട്ടു. ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ സ്‌നേഹോപഹാരം സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയും ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന പട്ടിണി രഹിത നഗരം ലക്ഷ്യമാക്കി നടത്തുന്ന ത്വആം പദ്ധതിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല നിര്‍വഹിച്ചു.

മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് തളങ്കര ഹക്കീം അജ്മല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ എം കടവത്ത്, വൈസ് പ്രസിഡന്റ് അബ്ബാസ് ബീഗം, മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ പ്രസിഡന്റ് അഡ്വ. വി എം മുനീര്‍, ഖാലിദ് പച്ചക്കാട്, കെ എം ബഷീര്‍, ഹാരിസ് ബെദിര, അഷ്റഫ് ഭെല്‍, സി എ അബ്ദുല്ല കുഞ്ഞി, സഹീര്‍ ആസിഫ്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, നൗഫല്‍ തായല്‍, അബ്ദുര്‍ റഹ് മാന്‍ തൊട്ടാന്‍, അഷ്ഫാഖ് അബൂബക്കര്‍, ഫിറോസ് അടക്കത്ത്ബയല്‍, ബഷീര്‍ ചേരങ്കൈ, റഷീദ് ഗസ്സാലി, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, അനസ് കണ്ടത്തില്‍, ബഷീര്‍ കടവത്ത്, ഖലീല്‍ ഷെയ്ഖ് കൊല്ലമ്പാടി, ഹമീദ് ചേരങ്കൈ, സി എ നവാസ് തുരുത്തി, ശംസുദ്ദീന്‍, സിദ്ദീഖ് ചക്കര, മുഷ്താഖ് ചേരങ്കൈ, ഹബീബ് എ എച്ച്, ഇബ്രാഹിം ഖാസിയാറകം, ജസീല്‍ കെ കെ പി തുടങ്ങിയവര്‍ സംബന്ധിച്ചു.

ദുബൈ കെ എം സി സി ത്വആം പദ്ധതി കോ ഓര്‍ഡിനേറ്റര്‍ ഷരീഫ് തുരുത്തി സ്വാഗതവും ഹസന്‍ പതിക്കുന്നില്‍ നന്ദിയും പറഞ്ഞു.

Updated 



Keywords: Kerala, News, Yahya Thalangara about TE Abdulla

Post a Comment