Join Whatsapp Group. Join now!

തെക്കില്‍ ഇന്‍ഡോര്‍ വോളി സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെമ്മനാട് പഞ്ചായത്ത് അഹമ്മദലി Kerala, Sports, News,Thekkil Indore Volley Stadium opened
ചെമ്മനാട്: (www.kasargodvartha.com 02.03.2020)കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെമ്മനാട് പഞ്ചായത്ത് അഹമ്മദലി ഫൗണ്ടേഷന്റെ സഹകരണത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജി യു പി എസ് തെക്കില്‍ വെസ്റ്റ് വോളി ഇന്‍ഡോര്‍ സ്റ്റേഡിയം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി നാടിന് സമര്‍പ്പിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ഡി കബീര്‍ അധ്യക്ഷത വഹിച്ചു.
Keywords:Kerala, Sports, News,Thekkil Indore Volley Stadium opened
മുന്നൂറ് പേര്‍ക്ക് ഇരിക്കാവുന്ന പവലിയനോട് കൂടിയുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം കേരളത്തില്‍ ജി യു പി എസ് തലത്തില്‍ ആദ്യത്തെതാണ്. പവലിയന്റെ ഉദ്ഘാടനം അഹമ്മദലി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ടി പി അഹമ്മദലി നിര്‍വഹിച്ചു. സ്റ്റേഡിയം പെട്ടെന്ന് പൂര്‍ത്തിയാക്കിയ കരാറുകാരനുള്ള ഉപഹാരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശകുന്തള കൃഷണന്‍ കൈമാറി.
Keywords:Kerala, Sports, News,Thekkil Indore Volley Stadium opened

പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ദീന്‍ തെക്കില്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഫൈജ അബൂബക്കര്‍, പഞ്ചായത്ത് മെമ്പര്‍ ആസ്യ മുഹമ്മദ്, പി.ടി.എ പ്രസിഡണ്ട് ടി.ടി മജീദ്, ഹമീദ് കണ്ണംബള്ളി, സ്റ്റാഫ് സെക്രട്ടറി ഗോപി പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ സുരേന്ദ്രന്‍ നന്ദി പറഞ്ഞു.

Keywords:Kerala, Sports, News,Thekkil Indore Volley Stadium opened

Post a Comment