Join Whatsapp Group. Join now!

കലയുടെ കുളിരിലേക്ക് വീണ്ടും തളങ്കര; ടി എ ടി പി കൂട്ടായ്മ രൂപം കൊണ്ടു

കലയുടെ ചിലങ്കയണിഞ്ഞ, സാംസ്‌കാരിക തുടിപ്പുകളുണര്‍ന്ന മധുരതരമായ ആ പഴയ കാലം തിരിച്ചു പിടിക്കാനൊരുങ്ങി തളങ്കര. ഒരു കാലത്ത് Kerala, News, TATP Koottayma formed
തളങ്കര: (my.kasargodvartha.com 03.03.2020) കലയുടെ ചിലങ്കയണിഞ്ഞ, സാംസ്‌കാരിക തുടിപ്പുകളുണര്‍ന്ന മധുരതരമായ ആ പഴയ കാലം തിരിച്ചു പിടിക്കാനൊരുങ്ങി തളങ്കര. ഒരു കാലത്ത് മാപ്പിളപ്പാട്ടുകളുടെ ശീലുകളും നാടകങ്ങളും ഒപ്പനച്ഛായയും കഥകളിയുമൊക്കെയായി തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളില്‍ നിറഞ്ഞു നിന്നിരുന്ന കലാ സായാഹ്നങ്ങളും സര്‍ഗാത്മക പരിപാടികളും തിരികെ കൊണ്ടു വരുന്നതിന്റെ ഭാഗമായി തളങ്കര ആര്‍ട്സ് ആന്‍ഡ് തിയേറ്ററിക്സ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ കലാ -സാംസ്‌കാരിക കൂട്ടായ്മ രൂപം കൊണ്ടു.


'ടി.എ.ടി.പി'യുടെ നാമകരണവും ലോഗോ പ്രകാശനവും ജീവകാരുണ്യ-സാംസ്‌കാരിക പ്രവര്‍ത്തകനും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ യഹ്യ തളങ്കരയുടെ അധ്യക്ഷതയില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലറും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഖാദര്‍ മാങ്ങാട് നിര്‍വ്വഹിച്ചു. ഒരു കാലത്ത് നാടക രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ടി.എ. മഹ് മൂദിന്റെയും ടി.പി. അന്തയുടെയും സ്മരണാര്‍ത്ഥമാണ് 'ടി.എ.ടി.പി.' കൂട്ടായ്മക്ക് രൂപം നല്‍കിയത്.

മതമൈത്രിയുടെ തീരമായ തളങ്കരയില്‍ ഒരു കാലത്ത് സമ്പന്നമായിരുന്ന കലാ സാംസ്‌കാരിക വേദികളെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം സ്വാഗതാര്‍ഹമാണെന്ന് ഖാദര്‍ മാങ്ങാട് പറഞ്ഞു. ടി.എ.ടി.പിയുടെ അരങ്ങേറ്റമായി ഏപ്രില്‍ നാലിന് മുസ്ലിം ഹൈസ്‌കൂളില്‍ നാടകാവതരണം ഉണ്ടാവും. രാജ്യത്തെ ഇന്നലെകളുടെ സാഹോദര്യവും ഇന്നിന്റെ വിഹ്വലതകളും നാളെയിലേക്കുള്ള പ്രതീക്ഷാ പൂര്‍ണമായ നോട്ടവും കോര്‍ത്തിണക്കി കവി പി.എസ്. ഹമീദ് രചിച്ച 'ഇന്ത്യ: ഇന്നലെ, ഇന്ന്, നാളെ' വിഷ്വല്‍ സോംഗിന്റെ പ്രകാശനം മുന്‍ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു നിര്‍വ്വഹിച്ചു. പി.എസ്. ഹമീദ് ഗാനത്തെ കുറിച്ച് വിവരിച്ചു. ടി.എ. ഷാഫി, ടി.എ. ഇബ്രാഹിം, ടി.വി. ഗംഗാധരന്‍, ടി.എ. കുഞ്ഞഹമ്മദ് മാസ്റ്റര്‍, എരിയാല്‍ ഷരീഫ്, അബു കാസര്‍കോട്‌, കെ.എം. അബ്ദുര്‍ റഹ് മാന്‍, വി.എം. മുനീര്‍, ടി.ഇ. മുക്താര്‍, സി. നാരായണന്‍, ഖദീര്‍ പ്രസംഗിച്ചു. സി.എല്‍. ഹമീദ്, ആര്‍.എസ്. രാജേഷ് കുമാര്‍, കെ.എ. മുഹമ്മദ് ബഷീര്‍, കെ.എം. ബഷീര്‍, മുജീബ് അഹ് മദ്, ഇസ്മാഈല്‍ തളങ്കര, അബ്ദുല്ല പടിഞ്ഞാര്‍, കെ.എം. ഹാരിസ്, ഹസൈനാര്‍ ഹാജി തളങ്കര, പി.കെ. സത്താര്‍, ഷാഫി തെരുവത്ത്, പി.എം. കബീര്‍, ഷാഫി എ. നെല്ലിക്കുന്ന്, സിദ്ദീഖ് ചക്കര, ഇബ്രാഹിം അങ്കോല, ബി കെ മുഹമ്മദ് കുഞ്ഞി, പി എസ് ജമാല്‍ അഹ് മദ്, കുഞ്ഞാമു എന്‍ എ, ഉസ്മാന്‍ കടവത്ത്, ഖമറുദ്ദീന്‍ തളങ്കര, മാഹിന്‍ ലോഫ്, ശംസുദ്ദീന്‍ തായല്‍, സി എച്ച് ബഷീര്‍, ശിഹാബ് ബാങ്കോട്, എ എസ് ശംസുദ്ദീന്‍, സുബൈര്‍ പുലിക്കുന്ന്, ഷരീഫ് സാഹിബ്, സുബൈര്‍ പള്ളിക്കാല്‍, റഹീം ചൂരി, ഹംസ പള്ളിക്കാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Keywords: Kerala, News, TATP Koottayma formed

Post a Comment