Join Whatsapp Group. Join now!

മനുവിന്റെ വീടിന് ജില്ലാ കലക്ടര്‍ തറക്കല്ലിട്ടു

രജത ഭവന പദ്ധതിയില്‍പ്പെടുത്തി വി എച്ച് എസ് എസ് ഇരിയണ്ണി എന്‍ എസ് എസ് യൂണിറ്റ് പ്ലസ്ടു വിദ്യര്‍ത്ഥി Kerala, News,Stone laid for Manu's house
മല്ലം:(my.kasargodvartha.com 04.03.2020) രജത ഭവന പദ്ധതിയില്‍പ്പെടുത്തി വി എച്ച് എസ് എസ് ഇരിയണ്ണി എന്‍ എസ് എസ് യൂണിറ്റ് പ്ലസ്ടു വിദ്യര്‍ത്ഥി മനുവിന് മല്ലം കൊടവഞ്ചിയില്‍ നിര്‍മ്മിച്ച് നല്‍കുന്ന വീടിന് നാട്ടുകാരും, വിദ്യാര്‍ത്ഥികളും ഒത്തുകൂടിയ ഉത്സവാന്തരീക്ഷത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു തറക്കല്ലിട്ടു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു.
Kerala, News,Stone laid for Manu's house
എന്‍.എസ്.എസ് പ്രോഗ്രാം കോഡിനേറ്റര്‍ സജീവന്‍ മടപ്പറമ്പത്ത് പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ. സുരേന്ദ്രന്‍, പി ടി എ പ്രസിഡണ്ട് പി ചെറിയോന്‍, പി ബാബു, ഹനീഫ മാസ്റ്റര്‍ കൊടവഞ്ചി, ഷരീഫ് കൊടവഞ്ചി, കൃഷ്ണന്‍ ചേടിക്കാല്‍, ചന്ദ്രന്‍ മുരിക്കോളി, വേണു കുമാര്‍ മാസ്റ്റര്‍, സുരേശ് കുമാര്‍, മാധവന്‍ നമ്പ്യാര്‍, അപ്പയ്യ മണിയാണി, നാരായണന്‍ മണിയാണി, അബ്ബാസ് കൊള്‍ച്ചപ്പ്, അബ്ദുല്ലക്കുഞ്ഞി മുണ്ടപ്പള്ളം, ഖാലിദ് മല്ലം, വളണ്ടിയര്‍ ലീഡര്‍ ബി.കെ. ശ്രീനാഥ് പ്രസംഗിച്ചു.
Kerala, News,Stone laid for Manu's house
വീട്‌നിര്‍മ്മാണത്തിന് കേരള ഗ്രാമീണ ബാങ്കില്‍ ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഇതിലേക്ക് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും, വ്യക്തികളും സഹായം നല്‍കണമെന്ന് നിര്‍മ്മാണ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

അക്കൗണ്ട് നമ്പര്‍:
40473101051117
രജത ഭവന പദ്ധതി, ജി.വി.എച്ച്.എസ്.എസ്. ഇരിയണ്ണി
IFS Code: KLGB0040473
BOVIKANAM BRANCH, KERALA GRAMIN BANK

Kerala, News,Stone laid for Manu's house

Keywords:Kerala, News,Stone laid for Manu's house

Post a Comment